New Update
Advertisment
ഓച്ചിറ: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി തഴവ പഞ്ചായത്തില്‍ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തഴവ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവന്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത,വൈസ് പ്രസിഡന്റ് ആര്‍. ഷൈലജ,സ്ഥിരംസമിതി അധ്യക്ഷരായ അമ്പിളികുട്ടന്‍,വി. ബിജു,മിനി മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു