തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ അഞ്ചുതെങ്ങ് മുതലപ്പൊഴി കാണാനെത്തിയ കുടുംബത്തിന്റെ കാർ അടിച്ചു തകർത്ത നിലയിൽ. കടയ്ക്കാവൂർ ആയാന്റെ വിളക്ഷേത്ര ത്തിന് സമീപം ശ്രീമഹാലക്ഷ്മിയിൽ സ്മിജുലാലിന്റെ കാറാണ് സാമൂഹ്യവിരുദ്ധർ തല്ലി തകർത്തത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു സംഭവം. ഇസംബന്ധിച്ച് കുടുംബം പോലീസിൽ പരാതി നൽകി.
സ്മിജുലാലും കുടുംബവും വൈകിട്ട് അഞ്ച് മണിയോടെയാണ് മുതലപ്പൊഴിയിൽ എത്തിയത്. തുടർന്ന് പാലം ആരംഭിയ്ക്കുന്ന ഭാഗത്ത് തന്റെ സ്വിഫ്റ്റ് കാർ പാർക്ക് ചെയ്ത് കടൽ കാഴ്ചകൾ കാണുവാൻ പോയ് മടങ്ങിയെത്തിയപ്പോഴാണ് വാഹനം കർത്ത നിലയിൽ കാണപ്പെട്ടത്.
ഫ്രണ്ട് ഗ്ലാസും പുറകുവശത്തെ ടെയിൽ ലാമ്പും തകർത്ത നിലയിലായിരുന്നു. ഇതിനു പുറമേ കാറിന്റെ ഇരുവശങ്ങളിലും കല്ല് പോലുള്ള മൂർച്ചയുള്ള എന്തോ കൊണ്ട് വരച്ച് കാറിന്റെ പെയിന്റ്ന് കേടുപാടും വരുത്തിയിട്ടുണ്ട്.
ഏകദേശം അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ നൽകിയ പരാതിയിൽ പറയുന്നു. പ്രദേശത്തെ വർദ്ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ ശല്യം കാരണം സമീപവാസികളും പൊറുതിമുട്ടിയതായി പരക്കെ ആക്ഷേപമുയർന്നു.