/sathyam/media/post_attachments/YSW0Rx6Zl7mPav7aCNo4.jpg)
കൊല്ലം: എത്ര അനുഭവങ്ങളുണ്ടായാലും പഠിക്കില്ലെന്ന വാശിയിലാണ് മലയാളികൾ. ആഭിചാരത്തിന്റെ പേരിലുള്ള ഇരട്ടക്കൊലകളുടെ കഥ കേട്ട ഞെട്ടൽ മാറും മുമ്പാണ് ചടയമംഗലത്ത് മന്ത്രവാദത്തിന്റെ മറവിൽ 26കാരി യുവതിയെ നഗ്നപൂജ നടത്താൻ ശ്രമിച്ചതിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
സംഭവത്തിൽ ഭർത്യമാതാവ് അറസ്റ്റിലായിട്ടുണ്ട്. ചടയമംഗലം നെട്ടേത്തറ ശ്രുതിയിൽ ലൈഷയാണ് (62) അറസ്റ്റിലായത്. മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി അബ്ദുൽ ജബ്ബാർ (55), സഹായി സിദ്ദിഖ്, യുവതിയുടെ ഭർത്താവ് ഷാലു (36), സഹോദരി ശ്രുതി ഉൾപ്പെടെ 4 പേർ ഒളിവിലാണ്. ഇവർ തമിഴ്നാനാട്ടിലേക്ക് കടന്നിരിക്കുകയാണ്.
ഷാലുവിന്റെ ഭാര്യ ആറ്റിങ്ങൽ സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2016 ഡിസംബർ 9 നായിരുന്നു ഇവരുടെ വിവാഹം. ഭാര്യയ്ക്ക് കടുത്ത ശത്രു ദോഷങ്ങൾ ഉണ്ടെന്നും മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിക്കണമെന്നും ഭർത്താവും ഭർത്യമാതാവും വിവാഹ ശേഷം നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
ഇതോടെ മാനസിക ശാരീരിക പീഡനങ്ങളും ആരംഭിച്ചു. ബീമാപള്ളി, ഏർവാടി, കൊടുങ്ങല്ലൂർ , തേനി തുടങ്ങിയ സ്ഥലങ്ങളിൽ പൂജക്കായി കൊണ്ടു പോയി. ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പൂജകൾ. ഈ യാത്രകളിലെല്ലാം അബ്ദുൾ ജബ്ബാറും സഹായി സിദ്ധിക്കും ഭർത്യ സഹോദരി ശ്രുതിയും ഒപ്പം ഉണ്ടായിരുന്നു.
/sathyam/media/post_attachments/33OT5dRnnqoomSpxJimq.jpg)
2017 ജനുവരി 17 മുതൽ 20 വരെ നാഗൂർ പളളിക്കടുത്ത് ഒരു ലോഡ്ജിലായിരുന്നു പൂജകൾ. ലോഡ്ജിൽ എത്തുമ്പോൾ മറ്റൊരു പെൺകുട്ടിയെ പീഠത്തിൽ ഇരുത്തി അബ്ദുൾ ജബ്ബാർ പൂജ ചെയ്യുകയായിരുന്നു. 26കാരിയെയും നഗ്ന പൂജ ചെയ്യാൻ നിർബന്ധിച്ചു.
വഴങ്ങാതിരുന്നപ്പോൾ ഭർത്താവും ഭർത്യ സഹോദരിയും മർദ്ദിച്ചു. സിദ്ധിക്ക് വസ്ത്രം വലിച്ചു കീറി. ഇതോടെ പൂജ നടത്തിക്കൊണ്ടിരുന്ന പെൺകുട്ടിയുടെ പിതാവ് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെ 26കാരിയും രക്ഷപെടുകയായിരുന്നു.
രണ്ടു മാസം മാത്രമേ യുവതി ഭർത്യ വീട്ടിൽ താമസിച്ചിരുന്നുളളു. തിരിച്ച് വീട്ടിലെത്തിയ യുവതി സ്വന്തം വീടായ ആറ്റിങ്ങലേക്ക് താമസം മാറി. ഇതിനിടെ അബ്ദുൽ ജബ്ബാറും സിദ്ധിക്കും ഭർത്താവും ഉൾപ്പെട്ട സംഘം ആറ്റിങ്ങലിലെ വീട്ടിലെത്തി വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും സഹോദരനെ ആക്രമിക്കുകയും ചെയ്തു.
അഞ്ചു വയസുളള മകളെയും ഭീഷണിപ്പെടുത്തി. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 9 മാസം മുമ്പ് താൻ വിവാഹമോചനത്തിന് യുവതി കോടതിയെ സമീപിച്ചു.
ഒരാഴ്ച മുമ്പ് ഭർത്താവ് തന്നെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ഫെയ്സ്ബുക്ക് വഴി അപകീർത്തിപ്പെടുത്തുകയും ചെയ്തതായി ചടയമംഗലം പൊലീസിൽ നൽകിയ പരാതിയിൽ 26കാരി ആരോപിച്ചു. ഇലന്തൂർ നരബലി സംഭവം അറിഞ്ഞപ്പോഴാണ് വീണ്ടും പരാതിയുമായി അവർ പൊലീസിനെ സമീപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us