New Update
Advertisment
ചാത്തന്നൂർ:യുഡിഎഫ് സ്ഥാനാർഥിയുടെ വിജയo ഈ നാടിന്റെ ആവശ്യം: എൻ.കെ പ്രേമചന്ദ്രൻ എംപി. പുതക്കുളം പഞ്ചായത്തിൽ കോട്ടുവൻ കോണം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം നാടിന്റെ ആവശ്യകതയാണെന്ന് കോട്ടുവൻ കോണത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കേരളം പടുകുഴിയിലേയ്ക്ക് വീണു കൊണ്ടിരിക്കുന്നു വിലക്കയറ്റം നിയന്ത്രിക്കാൻ ഈ ഗവൺമെന്റ് ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജയപ്രകാശ് കോട്ടുവൻ കോണം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കൺവീനർ ജി.രാജേന്ദ്ര പ്രസാദ് . നെടുങ്ങോലം രഘു , ബിജു പാരിപ്പള്ളി, അനിൽ പൂതക്കുളം, ബിജി, രാധാകൃഷ്ണൻ മുക്കട തുടങ്ങിയവർ സംസാരിച്ചു.