രോഗിയെ പരിചരിക്കാനെത്തിയ ഹോംനേഴ്‌സ് രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും കൈക്കലാക്കി മുങ്ങി: സ്ഥലവിട്ടത് രോഗിയെ മുക്കുപണ്ടം ധരിപ്പിച്ച ശേഷം

author-image
nidheesh kumar
New Update

publive-image

കൊല്ലം: കിടപ്പ്‌ രോഗിയെ പരിചരിക്കാനെത്തിയ ഹോംനേഴ്‌സ് കാണിച്ച അതിക്രമം കണ്ട് വീട്ടുകാര്‍ ഞെട്ടി. ആള്‍ ഒടുവില്‍ ഇരവിപുരം പോലീസിന്റെ പിടിയിലായി. കായംകുളം പത്തിയൂർ പേരൂർത്തറയിൽ ശ്രീജ (41) ആണ് പോലീസിന്റെ പിടിയിലായത്.

Advertisment

കഴിഞ്ഞമാസം അവസാനത്തോട് കൂടി തെക്കേവിള കുന്നത്ത്കാവിലുള്ള കിടപ്പിലായ രോഗിയെ പരിചരിക്കാനായി എത്തിയതായിരുന്നു ശ്രീജ. ഒരു മാസത്തിലെ കരാർ അടിസ്ഥാനത്തിൽ വന്ന ഇവർ രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും കൈക്കലാക്കുകയും പകരം മുക്കുപണ്ടം ധരിപ്പിക്കുകയും ചെയ്തു.

കരാർ കഴിഞ്ഞ ഇവർ വീട്ടുകാരെ അറിയിക്കാതെ മടങ്ങുകയായിരുന്നു. ഇതിൽ സംശയം തോന്നി വീട്ടുകാർ നടത്തിയ പരിശോധനയിൽ രോഗിയുടെ പക്കലുള്ളത് മുക്കുപണ്ടം ആണെന്ന് മനസ്സിലാക്കുകയും ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത്ത് കുമാർ പി, എസ്.ഐ മാരായ അരുൺഷാ, സക്കീർഹുസൈൻ സി.പി.ഒ ശോഭ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Advertisment