കൊല്ലം: ഇ-പോസ് യന്ത്രത്തകരാർമൂലം റേഷൻ വിതരണം വ്യാഴാഴ്ചയും ഭാഗികമായി മുടങ്ങി. കഴിഞ്ഞ നാല്ദിവസമായി സെർ വർ തകരാർമൂലം റേഷൻ വിതരണം മുടങ്ങുന്നുണ്ട്. റേഷൻ വാങ്ങാനെത്തുന്നവരും വ്യാപാരികളും തമ്മിൽ പലയിടത്തും വാക്കേ റ്റവുമുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെ സെർവർ തകരാർ മൂലം റേഷൻ വിതരണം നിലച്ചിരുന്നു. ഉടൻ പരിഹരിക്കുമെന്ന് വ്യാപാരികൾക്ക് അധികൃതർ ഉറപ്പും നൽകിയിരുന്നു. തുടർന്ന് തിങ്കളാഴ്ച ചിലയിടങ്ങളിൽ മാത്രമാണ് സെർവർ തകരാറുണ്ടായത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് 5 വരെ ഇ-പോസ് തകരാറായിരുന്നു.
ബുധനാഴ്ച രാവിലെ ഒൻപതുമുതൽ 11.30 വരെയും പ്രവർത്തനരഹിതമായി. ഉപഭോക്താക്കൾ ഇ-പോസ് സ്ലാനറിൽ കൈവിരൽ പതിച്ചു തുടങ്ങുമ്പോൾ മുതൽ മെഷീനിൽനിന്ന് പ്രതികരണമുണ്ടാകില്ല. രണ്ട്മിനിറ്റോളം നിശ്ചലമായശേഷം ഒ.ടി.പി. സംവിധാനത്തിലേക്ക് വീണ്ടും പോകും. എന്നാൽ റേഷൻ വാങ്ങാനെത്തുന്നവരിൽ പലരും ഫോൺ കൈവശമില്ലാത്തവരോ രജിസ്റ്റർ ചെയ്ത സിം കാർഡ് ഉപേക്ഷിച്ചവരോആണ്.
വൈകീട്ട് നാലു മുതൽ നാലരവരെ റേഷൻ വിതരണത്തിൽ തടസ്സമില്ല. പകൽ റേഷൻ വാങ്ങാൻ കഴിയാതെ മടങ്ങിയവരും വൈകീട്ട് എത്തിയതോടെ വീണ്ടും സെർവർ തകരാറിലായി.
ഈ മാസം ഒന്നുമുതൽ പലപ്പോഴായി സെർവർ തകരാറുണ്ടാകുന്നുണ്ട്. ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള സെർവർ തകരാർ പരിഹരിക്കാൻ കൂടുതൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്നും നെറ്റ്‌വർക്ക് പ്രശ്നമുള്ളിടത്ത് കൂടുതൽ കവറേജുള്ള സിം കാർഡ് നൽകുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി പറഞ്ഞിരുന്നെങ്കിലും അത് നടപ്പായില്ല.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴിയുള്ള കഴിഞ്ഞമാസത്തെ ഭക്ഷ്യധാന്യവിതരണം ഈ മാസം 15 വരെ നീട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇത് വാങ്ങാനെത്തിയ പലർക്കും കിട്ടിയില്ല. ഇനിയും സമയം നീട്ടിനൽകാൻ സാധ്യതയുമില്ല.
ജില്ലയിൽ ആകെ 7,84,405 കാർഡ് ഉടമകളാണുള്ളത്. ബു ധനാഴ്ച വൈകീട്ടുവരെ ഇ-പോസ് ഉപയോഗിക്കാതെ ഭക്ഷ്യധാന്യങ്ങൾ നൽകിയത് 2450 പേർക്കാണ്. ഇ-പോസ് ഉപയോഗിക്കാതെ റേഷൻ നൽകാൻ വ്യാപാരികൾ തയ്യാറാകുകയുമില്ല.
നിരന്തരമായി സെർവർ തകരാറുണ്ടാകുന്ന തിനാൽ ഒ.ടി. പി. നമ്പർ എന്റർ ചെയ്യാനുള്ള സമയം കുറഞ്ഞത് രണ്ടുമിനിറ്റെങ്കിലും ദീർഘിപ്പിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണിനെല്ലൂർ പറഞ്ഞു.
തിരുവനന്തപുരം ഐ.ടി. സെ ്ഷനിൽ സെർവർ തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ മോഹൻകുമാർ പറഞ്ഞു. റേഷൻ വിതരണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായ റിപ്പോർട്ട് കിട്ടിയശേഷം സംസ്ഥാനതലത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.