ചാത്തന്നൂർ: കാരംകോട് ശിവപ്രിയ ആയൂർവേദിക് ആശുപത്രിയുടെ അമ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് സൗജന്യ ചികിത്സ നല്കുന്നതിനുള്ള നിരവധി പദ്ധതികൾ ആവിഷ്കരി ച്ചിട്ടുള്ളതായി എംഡി ഡോ. കെ.വി സാബു പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ. കെ.വി. സാബു ചികിത്സ ആരംഭിച്ചതിന്റെ 52 -ാം വാർഷികം കൂടിയാണ്.
ഇതിന്റെ തുടക്കമായി 27 -ന് രാവിലെ 10 മുതൽ 2 വരെ ശിവപ്രിയ ആശുപത്രിയിൽ വച്ച് സൗജന്യമെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തും. അർഹരായ രോഗികൾക്ക് സൗജന്യമായി തുടർ ചികിത്സയും ലഭ്യമാക്കും. സൗജന്യമെഡിക്കൽ ക്യാമ്പ് കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും.
അസ്ഥി തേയ്മാന ടെസ്റ്റുകളും (ബിഎംഡി) ഞരമ്പുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന (വിപിറ്റി) ടെസ്റ്റുകളും സൗജന്യമെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി നടത്തും. ഒറ്റപ്പെട്ട വയോജനങ്ങളെ താമസിപ്പിക്കുന്നതിനും ചികിത്സ നല്കുന്നതിനുമായി ഒരു പദ്ധതിയും തയാറാക്കി വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് അധികം വൈകാതെ പ്രായോഗികമാക്കും. ആശുപത്രി എംഡി ഡോ. കെ.വി. സാബു, മാനേജർ സാജി, കെ. ജയഘോഷ് പട്ടേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.