കുടുംബ പ്രശ്‌നം ; കൊല്ലം കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

New Update

publive-image

കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സാജു (38)വാണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ പ്രിയങ്ക മൺവെട്ടികൊണ്ട് സജുവിനെ അടിക്കുകയായിരുന്നു. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഒന്നര വർഷത്തോളമായി സജുവും പ്രിയങ്കയും അകന്നുകഴിയുകയായിരുന്നു.

Advertisment

വാടകവീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം. ഹോം നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു പ്രിയങ്ക. ഇന്ന് ഉച്ചയോടെ സാജു വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയപ്പോൾ പ്രിയങ്ക മൺവെട്ടികൊണ്ട് അടിക്കുകയായിരുന്നു. തലക്ക് അടിയേറ്റ് ബോധം കെട്ടുവീണ സജുവിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Advertisment