കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു

New Update

publive-image

കൊല്ലം: കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു. കൊല്ലം നിലമേലാണ് സംഭവം. 48 കാരനായ മുഹമ്മദ് റാഫിയാണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് മുഹമ്മദ് റാഫി.

Advertisment

കഴിഞ്ഞ മാസം 22 നാണ് റാഫിയുടെ മുഖത്ത് കാട്ടുപൂച്ച കടിച്ചത്. പേവിഷബാധ ലക്ഷണങ്ങളോടെ 12ന് പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും 14-ാം തീയതി മരിച്ചു.

പാലോട് എസ്‌ഐഎഡിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കടിയേറ്റതിന് പിന്നാലെ റാഫി വാക്‌സിൻ സ്വീകരിച്ചത്.

Advertisment