വൈക്കത്ത് കള്ളുഷാപ്പിന് മുന്നില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

New Update

publive-image

Advertisment

കോട്ടയം: വൈക്കം പെരിഞ്ചില്ല കള്ളുഷാപ്പിന് മുന്നില്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു.

പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് (55) ആണ് മരിച്ചത്. കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു ബിജു ജോര്‍ജ്.

ഇന്ന് രാവിലെയാണ് സംഭവം. കള്ളുഷാപ്പിനകത്ത് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കുത്തേറ്റ നിലയില്‍ കള്ളുഷാപ്പിന് പുറത്തേയ്ക്ക് വന്ന ബിജു റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Advertisment