പാലാ ടൗണിലെ കൂട്ടിയാനി റോഡ് കുഴിയടച്ച് കോൺക്രീറ്റ് ചെയ്തു. നഗരസഭാ ചെയര്‍മാന് പാലാ പൗരാവകാശ സമിതിയുടെ അനുമോദനം

New Update

publive-image

പാലാ: നഗരഹൃദയത്തിൽ ആകെ തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായിക്കിടന്ന കൂട്ടിയാനി റോഡ് ഇന്ന് കോൺക്രീറ്റ് ചെയ്തു. റോഡ് തകർന്നതു സംബന്ധിച്ച് മാധ്യമങ്ങൾ തുടരെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര മുൻകൈ എടുത്ത് ഇന്ന് റോഡുയർത്തി കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

Advertisment

കോൺക്രീറ്റ് ഉറയ്ക്കേണ്ടതിനാൽ ചൊവ്വാഴ്ച വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ അറിയിച്ചു. റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ച ചെയർമാൻ ആൻ്റോ ജോസിനെ പാലാ പൗരാവകാശ സമിതി അനുമോദിച്ചു.

pala news
Advertisment