'മരിയാ സദൻ' സന്തോഷ് മഹാബലിയായി; ആ കുടക്കീഴിൽ പാലാ നഗരസഭ പിതാവ് ആൻ്റോ ജോസും !

New Update

publive-image

പാലാ: പാലാ നഗരപിതാവ് ആന്റോ ജോസ് പടിഞ്ഞാറേക്കരയും, മഹാബലിയുടെ വേഷത്തിൽ മരിയസദനം ഡയറക്ടർ സന്തോഷും ചേർന്ന് എത്തിയപ്പോൾ മരിയ സദനത്തിലെ ഓണാഘോഷപരിപാടികൾ കിടു !!!

Advertisment

പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മഹാബലിയോടൊപ്പമെത്തിയ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പാരിതോഷികങ്ങളും സമ്മാനിച്ചു.

പാട്ടും മത്സരങ്ങളും അതിനോടൊപ്പം മരിയസദനത്തിലെ എല്ലാമെല്ലാമായ സന്തോഷ് മഹാബലിയായി എത്തിയോതോടുകൂടി ഓണാഘോഷ പരിപാടികൾ കൂടുതൽ നിറപ്പകിട്ടാർന്നു. വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

അനാഥർക്കും നിരാലംബർക്കും വഴികാട്ടിയായ മരിയ സദനത്തിൽ ഓണാഘോഷ പരിപാടികൾക്ക് പങ്കെടുക്കുവാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ദൈവാനുഗ്രമാണെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പിന്നീട് പറഞ്ഞു. നഗരസഭാ ചെയർമാനൊപ്പം മഹാബലിയായി വേഷപ്പകർച്ചയെടുത്തത് തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെന്ന് സന്തോഷും പറഞ്ഞു.

Advertisment