ടിവി കാണാനെത്തി ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച മധ്യവയസ്ക്കനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു

New Update

publive-image

പാലാ:വലവൂർ തെക്കേപ്പുറത്ത്  സജി. പി.ജി (54) ആണ് പിടിയിലായത്. ബുദ്ധിമാന്ദ്യം ഉള്ള 34 കാരിയെ പീഡിപ്പിച്ചെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment

യുവതിയുടെ അമ്മ കിടപ്പ് രോഗിയാണ്. അച്ഛൻ ജോലിക്ക് പോകുന്ന സമയം നോക്കി ടിവി കാണാൻ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്ന്
പാലാ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി ടോംസൺ പറഞ്ഞു.

യുവതിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും സംഭവത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയതിന്റെയും അടിസ്ഥാനത്തിൽ പാലാ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയുടെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇൻസ്പെക്ടർ കെ.പി തോംസൺ എഎസ്ഐമാരായ എ.ടി ഷാജി സജീഷ്, സീനിയർ സിപിഒ  ഷെറിൻ, സിപിഒമാരായ ആരണ്യ മോഹൻ, അശ്വതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

pala news
Advertisment