/sathyam/media/post_attachments/WFbRoQQmtYoQG5dBqErz.jpg)
പാലാ: നര്‍ക്കോട്ടിക് ജിഹാദെന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി വിശ്വാസികള്‍. ഇന്നലെ പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്ലീംസംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ഇന്നു ക്രൈസ്തവ സംഘടനകളായ കാസാ, ഡിസിഎഫ് എന്നിവരുടെ നേതൃത്വത്തില്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തയത്.
/sathyam/media/post_attachments/nait6Pn3nJdPnzm4kOAV.jpg)
മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ചത്തെ പോലെ ബിഷപ്പ് ഹൗസിലേക്ക് പ്രകടനങ്ങള്‍ നടത്തിയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. വിഷയം ഇവിടെ വച്ച് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/v6GlhDVyOXKJUQHEMfiJ.jpg)
ആരും പറയാതെയാണ് പാലായില്‍ ഇത്രയധികം ആള്‍ക്കൂട്ടമെത്തിയതെന്നും വേണമെങ്കില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ബിജെപി നേതാക്കളായ നോബിള്‍ മാത്യു , എന്‍ ഹരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം കൊണ്ടും വേദി ശ്രദ്ധേയമായി.
വിവിധ മേഖലകളില്‍ നിന്നായി ആയിരത്തോളം പേരാണ് പ്രതിഷേധ മാര്‍ച്ചിലും യോഗത്തിലും പങ്കെടുത്തത്. സമ്മേളനത്തിന് മുന്നോടിയായി പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നിന്നും ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. തുടര്‍ന്ന് കുരിശുപള്ളി ജംഗ്ഷനില്‍ നടത്തിയ ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളും യുവജന സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us