മാന്യൻ്റെ മുഖം മറയാക്കി സംസ്ഥാനത്തൊട്ടാകെ നടത്തിയത് നൂറിലധികം തട്ടിപ്പുകൾ; പിടിയിലായ "സംവിധായകൻ " പ്രലോഭിപ്പിക്കുന്നത് "മഞ്ജു വാര്യരെ പോലെ " ആക്കാമെന്ന് പറഞ്ഞ്

New Update

publive-image

മാന്യൻ്റെ മുഖം മറയാക്കി രാജേഷ് ജോർജ് സംസ്ഥാനത്തൊട്ടാകെ നടത്തിയത് നൂറിലധികം തട്ടിപ്പുകൾ . ഇന്നലെ പാലാ സി.ഐ. കെ.പി. ടോംസണും എസ്. ഐ. എം.ഡി. അഭിലാഷും ചേർന്ന് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഇയാളുടെ ഞെട്ടിക്കുന്ന തട്ടിപ്പ് കഥകൾ.

Advertisment

മുരിക്കുമ്പുഴയിലെ കടയിലെത്തി 14 -കാരി പെൺകുട്ടിയെ കടന്നുപിടിച്ച ഇയാൾ, തൻ്റെ പടത്തിലൂടെ നിന്നെ "മഞ്ജു വാര്യരെപ്പോലെ " ആക്കാമെന്നാണ് തട്ടി വിട്ടത്. പാലായിൽ ഇത് പത്താം തവണയാണ് '' സ്ഥിരം നമ്പരുകളുമായി '' എത്തിയതെന്നും രാജേഷ് ജോർജ് വെളിപ്പെടുത്തി. പലരും നാണക്കേട് ഭയന്ന് വിവരം മറച്ചുവെച്ചതിനാൽ പാലാ സ്ഥിരം തട്ടകമാക്കാൻ ഇയാൾ ഏറെ താൽപ്പര്യപ്പെടുകയായിരുന്നു.

വീട്ടുകാരറിഞ്ഞു നടത്തിയ വിവാഹ ജീവിതം ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം താമസം തുടങ്ങി ഇയാൾ തട്ടിപ്പിലേക്ക് കടക്കുകയായിരുന്നു. രാവിലെ ബൈക്കിൽ വീട്ടിൽ നിന്നിറങ്ങും. സ്ത്രീ ജീവനക്കാർ മാത്രമുള്ള കട കണ്ടു വെയ്ക്കും. പിറ്റേന്ന് ഉടമസ്ഥൻ പറഞ്ഞിട്ടാണെന്ന മട്ടിൽ കടയിൽ ചെന്ന് ഉടമയെ ഫോൺ വിളിക്കുന്നതു പോലെ അഭിനയിക്കും.

" പണം വാങ്ങിക്കോട്ടെ " എന്ന് ഉടമയോട് ഫോണിൽ ചോദിക്കുന്നതായി നടിച്ച് ജീവനക്കാരോട് പണം ആവശ്യപ്പെടും. കട ഉടമസ്ഥൻ്റെ പേര് വിളിച്ചാണ് സംസാരമെന്നതിനാൽ മിക്കവരും പണം കൊടുക്കാൻ തയ്യാറാകും. ഇങ്ങനെ അരലക്ഷം രൂപാ വരെ ഉണ്ടാക്കിയ ദിവസമുണ്ടെന്ന് രാജേഷ് ജോർജ് പറയുന്നു.

ഒരു തരത്തിലും പണം കിട്ടാൻ സാധ്യതയില്ലെന്ന് കാണുന്ന കടകളിലെ വനിതാ ജീവനക്കാരെ പിന്നീട് സമീപിക്കുന്നത് ടെലിഫിലിമിലോ, സിനിമയിലോ അഭിനയിപ്പിക്കാമെന്ന വാഗ്ദാനവുമായാണ്.  നിരവധി തവണ ഇയാൾ പോലീസിൻ്റെ പിടിയിലാവുകയും സെൻട്രൽ ജയിലിൽ ഉൾപ്പെടെ തടവിൽ കഴിയുകയും ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയാൽ വീണ്ടും ഇതേ പണി തന്നെ തുടരും.

ലോക് ഡൗൺ കാലയളവിൽ കാര്യമായ പണി ഒന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് തൻ്റെ തട്ടിപ്പുകളുടെ വിജയ കേന്ദ്രമായ പാലായിലേക്ക് വീണ്ടും ചാടിയതെന്ന് രാജേഷ് ജോർജ് പോലീസിനോടു പറഞ്ഞു.
തെറ്റായ വിലാസം നൽകി പോലീസിനെയും കബളിപ്പിക്കുന്നത് ഇയാളുടെ പതിവാണ്.

പാലായിലും ഈ നമ്പറിട്ടെങ്കിലും പാലാ സി.ഐ. ടോംസണെ കുറിച്ച് നന്നായി അറിയാവുന്നതിനാലാണ് ഒടുവിൽ സത്യം പറഞ്ഞതെന്ന് ചിരിയോടെ രാജേഷ് ജോർജ് പറഞ്ഞപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരും ചിരിച്ചു പോയി. വിവിധ സ്റ്റേഷനുകളിലെ കേസ്സുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. കീഴ് വായ്പൂര് പോലീസിൻ്റെ ഗുണ്ടാലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.

NEWS
Advertisment