/sathyam/media/post_attachments/3CfIzo0TLFZU5iss1pb0.jpg)
സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജേന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി പാലാ പോലീസിൻ്റെ പിടിയിലായ പത്തനംതിട്ട മല്ലപ്പള്ളി കൈപ്പട്ട് ഭാഗം ആലുംമൂട്ടിൽ രാജേഷ് ജോർജ് (47) ആണ് സ്വന്തം വിലാസം മറന്ന് പോലീസിനേയും കബളിപ്പിക്കാൻ ശ്രമിച്ചത്.
പിടിയിലായ രാജേഷ് ജോർജിനേയും കൂട്ടി പാലാ എസ്. ഐ. എം. ഡി. അഭിലാഷും പാർട്ടിയും പാലാ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചോദിച്ചപ്പോൾ "ബിജു " എന്നാണിയാൾ പേര് പറഞ്ഞത്. പോലീസ് ഹാജരാക്കിയ രേഖയിലെ പേരും പ്രതി പറഞ്ഞ പേരും വ്യത്യസ്തമായതോടെ പ്രതി പറഞ്ഞ പേരേ സ്വീകരിക്കാൻ കഴിയൂ എന്ന വിചിത്ര നിലപാടാണ് ഡോക്ടർ സ്വീകരിച്ചത്.
ഇതോടെ എസ്. ഐ.യും സംഘവും രാജേഷുമായി തിരികെ പാലാ പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ ചെന്നപ്പോൾ സി.ഐ. കെ.പി. ടോംസൺ കാര്യം തിരക്കിയപ്പോൾ പേരും വിലാസവും മറന്നു പോയെന്ന വിചിത്രമായ മറുപടിയാണ് രാജേഷ് ജോർജ് പറഞ്ഞത്.
ഒന്നുകിൽ മല്ലപ്പള്ളിയിലെ വീട്ടിലേക്ക് നേരിട്ട് കൊണ്ടു പോയി ഐഡൻ്റിറ്റി കാർഡ് ഉൾപ്പെടെ എടുത്ത് പേര് ചെക്ക് ചെയ്യാം അല്ലെങ്കിൽ സ്റ്റേഷനുള്ളിലേയ്ക്ക് ഒന്നു പോയി വരാം, രണ്ടായാലും അപ്പോൾ കൃത്യമായ പേരും വിലാസവും ഓർമ്മ വന്നേക്കുമെന്ന് സി.ഐ. അൽപ്പം സ്വരമുയർത്തി സംസാരിച്ചതോടെ കാര്യം അത്ര പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ രാജേഷ്, "ഇപ്പോൾ എല്ലാം ഓർമ്മ വരുന്നുണ്ടെന്ന് " പറയുകയായിരുന്നു..
ഇതോടെ വീണ്ടും പോലീസ് സംഘം ഇയാളെയും കൂട്ടി ജനറൽ ആശുപത്രിയിലെത്തി. പോലീസ് രേഖപ്പെടുത്തിയ പേരും വിലാസവും രാജേഷ് ജോർജ് ആവർത്തിച്ചതോടെ ഡോക്ടർ മെഡിക്കലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us