/sathyam/media/post_attachments/m1sM6hQ0Q7kt7fyOUAyW.jpg)
പാലാ: മഹാനവമി ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് അംഗത്വം നൽകി കേരള കോൺഗ്രസ് (എം) അംഗത്വ പ്രചാരണത്തിന് പാലായിൽ തുടക്കം കുറിച്ചു. കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ടും ഭാരവാഹികളുമാണ് കൂട്ടത്തോടെ കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് അംഗത്വം സ്വീകരിച്ചത്.
കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ടും ഡിസിസി അംഗവുമായ ഡി. പ്രസാദിൻ്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്. മുൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് പ്രസാദ്. ഇവർക്ക് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
ഇടതുമുന്നണിയുടെ ജനപക്ഷ പ്രവർത്തനങ്ങളെപ്പോലും എതിർക്കുകയും ജനവിരുദ്ധരായ നേതാക്കളെ അരിയിട്ടു വാഴിക്കുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളോടുള്ള എതിർപ്പാണ് കോൺഗ്രസിൽ നിന്നും നേതാക്കളെ രാജിയിലേക്ക് നയിച്ചത് എന്ന് അവർ പറഞ്ഞു.
എൽഡിഎഫ് സർക്കാർ ആരോഗ്യ വിദ്യാഭ്യാസ കാർഷിക പാർപ്പിട മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ കുതിച്ചു ചാട്ടത്തെ കാണാതിരിക്കുവാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തങ്ങൾക്കാവില്ലെന്ന് ഈ നേതാക്കൾ വ്യക്തമാക്കി.
കർഷകരോടുള്ള അനുഭാവവും മുന്നണി മര്യാദകൾക്കായി വിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയ സത്യസന്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് എമ്മില്‍ ചേർന്ന് പ്രവർത്തിക്കുവാൻ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് അറിയിച്ചു.
കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യവും മതേതരത്വവും നഷ്ടപ്പെട്ടിരിക്കുന്നു. ദിശാബോധമില്ലാത്ത നേതാക്കൾ കോൺഗ്രസിനെ കാർന്നു തിന്നിരിക്കുന്നു. കേരളാ കോൺഗ്രസ് എമ്മിന്‍റെ ജനാധിപത്യ പ്രവർത്തനങ്ങളും സാമൂഹ്യകാഴ്ചപ്പാടുകളും ആ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുന്നു.
/sathyam/media/post_attachments/wSmj6tSFkbZuCT0cG8yS.jpg)
കേരള കോൺഗ്രസ് എമ്മില്‍ ചേർന്ന കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ട് ഡി പ്രസാദും നേതാക്കളും ജോസ് കെ മാണി, മന്ത്രി റോഷി അഗസ്ത്യൻ എന്നിവരോടൊപ്പം
ദേശീയ, സംസ്ഥാന തലങ്ങളിൽ എന്നപോലെ രാമപുരത്തും കോൺഗ്രസ് നാഥനില്ലാക്കളരി
ആയിരിക്കുന്നു എന്നും അവർ കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം മുൻ പ്രസിഡന്റും മുൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലിസി ബേബി മുളയിങ്കൽ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് തങ്കച്ചൻ കണിയാരകത്ത്, മുൻ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജാൻസി ഫിലിപ്പോസ് കല്ലടയിൽ, കോൺഗ്രസ് ചേറ്റുകുളം വാർഡ് പ്രസിഡന്റ് ബിജു മാമ്പള്ളിക്കുന്നേൽ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ ജോസ് പൗവ്വത്തിൽ എന്നീ നേതാക്കളും പ്രസാദിനോടൊപ്പം കോൺഗ്രസ് പാർട്ടി വിട്ട് കേരളാ കോൺഗ്രസ് എമ്മില്‍ ചേർന്നു.
യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, തോമസ് ചാഴികാടൻ എംപി, ജോബ്
മൈക്കിൾ എം എൽ എ, സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ. സ്റ്റീഫൻ ജോർജ്ജ് എക്സ് എംഎൽഎ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
രാമപുരത്ത് ചേരുന്ന വിപുലമായ കൺവൻഷനിൽ കൂടുതൽ നേതാക്കന്മാർക്കും പ്രവർത്തകർക്കും കേരളാ കോൺഗ്രസ് എമ്മില്‍ അംഗത്വം നൽകുമെന്ന് കേരള കോൺ- (എം) രാമപുരം മണ്ഡലം പ്രസിഡണ്ടും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ബൈജു ജോൺ പുതിയിടത്തുചാലിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് നൽകിയ സ്വീകരണത്തിൽ സണ്ണി പൊരുന്ന കോട്ട്, സെല്ലി ജോർജ്, സ്മിത അലക്സ്., ബെന്നി തെരുവത്ത്, എം.എ ജോസ്, ബെന്നി ആനത്താറ, ജയ്‌മോൻ മുടിയാരത്ത്, ടൈറ്റസ് മാത്യു എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us