പാലാ നഗരസഭാ വളപ്പിൽ നിന്നും മാലിന്യച്ചാക്കുകെട്ടുകൾ ആറ്റിലൊഴുകിയോ....? പച്ചക്കള്ളം പ്രചരിപ്പിക്കരുതെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര

New Update

publive-image

കോട്ടയം: പാലാ നഗരസഭയുടെ പിറകുവശത്ത് മാസങ്ങളായി സൂക്ഷിച്ചുവച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങൾ ഇന്നലത്തെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകി പോയെന്നും, പകർച്ചവ്യാധികൾക്ക് കാരണമായെന്നും, സംബന്ധിച്ച് തെറ്റി ധാരണാജനകമായി പ്രചരിപ്പിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ചെയർമാൻ .

Advertisment

യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് ചില തൽപരകക്ഷികളുമായി ചിലർ കൂട്ടുചേർന്ന് തെറ്റിധാരണാജനകമായ രീതിയിൽ വാർത്താ സംവിധാനം ചെയ്തതാണ് ഇതെന്ന് ചെയർമാൻ കുറ്റപ്പെടുത്തുന്നു.

യഥാർത്ഥത്തിൽ മാലിന്യക്കൂമ്പാരം അല്ല, മറിച്ച് നഗരസഭാ കർമ്മ സേനാംഗങ്ങൾ, വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സംഭരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, കഴുകിവൃത്തിയാക്കി, ചാക്കിലാക്കി, കെട്ടി സൂക്ഷിച്ചിരിക്കുകയാണ്, നഗരസഭയുടെ ബാക്ക് യാർഡിൽ.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിന് വേണ്ടി ഏകദേശം മൂന്നര ടൺ പ്ലാസ്റ്റിക് കുപ്പികൾ ആണ് ഇപ്രകാരം ചാക്കിലാക്കി ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്, മാത്രമേ നഗരസഭയ്ക്ക് ഇത് കൈമാറാൻ നിർവാഹമുള്ളൂ.

അതിനുള്ള നടപടികൾ ഏതാണ്ട് അവസാനഘട്ടത്തിലാണ് ഇപ്പോൾ. ഇന്നലെ പെയ്ത ശക്തമായ മഴയിലും, വെള്ളപ്പൊക്കത്തിലും ഏതാനും ചാക്കുകൾ മാത്രം മുകളിൽനിന്നു ഉരുണ്ടു താഴെ വീണതൊഴിച്ചാൽ, മറ്റൊന്നും സംഭവിക്കാത്ത സാഹചര്യത്തിലാണ് ഈ നുണ വാർത്താ പ്രചരണം. നഗരസഭാ കോമ്പൗണ്ടിനുള്ളിൽ നിന്നും അങ്ങനെ എന്തെങ്കിലും ചാക്കുക്കെട്ട്, ബോധപൂർവം ആരെങ്കിലും നീക്കിയിട്ടുണ്ടങ്കിൽ, ആയതു സംബന്ധിച്ചു അന്വേഷണം ഉണ്ടാവുമെന്നും ചെയർമാൻ പറഞ്ഞു.

NEWS
Advertisment