New Update
/sathyam/media/post_attachments/GBdptOcXhvqlAAZVzB0p.jpg)
കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലി മേഖലയില്‍ ഉരുള്‍പൊട്ടല്‍. ഇന്നു ഉച്ചകഴിഞ്ഞ് മൂന്നുമണിയോടൊണ് ഉരുള്‍പൊട്ടലുണ്ടായത്.എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയത്.
Advertisment
/sathyam/media/post_attachments/zDuHi2utodJZqsqybxAd.jpg)
എഴുകുമണ്ണ് വനമേഖലയില്‍ ആകാം ഉരുള്‍പൊട്ടിയതെന്നാണ് സംശയം. പമ്പാനദിയുടെ കൈത്തോടായ ഓക്കന്‍തോട്ടിലൂടെയാണ് മണ്ണും കല്ലും ഒഴുകിയെത്തിയത്. രണ്ടു ബൈക്കും ഒരു ഓട്ടോയും ഉരുളില്‍ ഒലിച്ചു പോയതായി പ്രദേശവാസികള്‍ പറയുന്നു.
/sathyam/media/post_attachments/mAOcdyVzvLp2uOAJMiud.jpg)
ആളപായമില്ലെന്നാണ് പ്രഥമിക വിവരം. ഉരുള്‍പൊട്ടി ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us