സിപിഎം പാലാ ഏരിയാ സമ്മേളനം ഡിസംബർ മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിൽ രാമപുരത്ത്‌;  സമ്മേളനത്തിന്‌ സ്വാഗതസംഘമായി

New Update

publive-image

പാലാ:സിപിഎം പാലാ ഏരിയാ സമ്മേളനം ഡിസംബർ മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിൽ രാമപുരത്ത്‌ നടത്തും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനസന്ദേശം ഉണർത്തി നവംബർ 20ന്‌ ഏരിയായിൽ പതാകദിനമാചരിക്കും. ഡിസംബർ രണ്ടിന്‌ ഉൽപ്പന്ന ശേഖരണ ജാഥയും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Advertisment

വിവിധ സബ്‌ കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു. രാമപുരം മൈക്കിൾ പ്ലാസ്‌ ഓഡിറ്റോറിയത്തിൽ വിപുലമായ പങ്കാളിത്തത്താടെ ചേർന്ന സ്വാഗതസംഘ യോഗം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ കമ്മിറ്റിയംഗം കെ എസ് . രാജു അധ്യക്ഷത വഹിച്ചു.

പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ്‌ സമ്മേളന പരിപാടികൾ വിശദീകരിച്ചു. ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി ആർ വേണുഗോപാൽ, എം ടി ജാന്റീഷ്‌, വി ജി വിജയകുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ എസ്‌ രാജു (ചെയർമാൻ), ടി ആർ വേണുഗോപാൽ, വി ജി വിജയകുമാർ, ജോയി കുഴിപ്പാല, തങ്കമണി ശശി, പുഷ്‌പ ചന്ദ്രൻ, കെ ടി പത്രോസ്‌, റ്റൂബി, കെ ആർ ദിവാകരൻ, (വൈസ്‌ പ്രസിഡന്റുമാർ), എം ടി ജാന്റീഷ്‌ (സെക്രട്ടറി), സജേഷ്‌ ശശി, ജോസ്‌ അഗസ്‌റ്റിൻ, എൻ ആർ വിഷ്‌ണു, വി ആർ രാജേന്ദ്രൻ, അമൽദാസ്‌, രമണി തമ്പി (ജോയിന്റ്‌ സെക്രട്ടറിമാർ ), പി എം ജോസഫ്‌ (ട്രഷറർ).

pala news
Advertisment