പെട്രോള്‍ വില കുറച്ച കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് യുവമോര്‍ച്ച ! കേരള മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവും

New Update

publive-image

പാലാ: കേരളത്തിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും അധികനികുതി കുറയ്ക്കാത്ത പിണറായി സർക്കാരിനെതിരെ യുവമോർച്ച പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. അതേസമയം പെട്രോൾ, ഡീസൽ വില കുറച്ച നരേന്ദ്രമോദി സർക്കാരിന് അഭിവാദ്യമർപ്പിക്കുകയും ചെയ്തു.

Advertisment

publive-image

യുവമോർച്ച പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് അരുൺ സി മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന കൗൺസിലംഗം സോമൻ തച്ചേട്ട് ഉദ്ഘാടനം ചെയ്തു. യുവമോർച്ച നി:മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ, മണ്ഡലം വൈ:പ്രസിഡന്റ് ശ്രീകുട്ടൻ എം ഒ യുവമോർച്ച മണ്ഡലം ഭാരവാഹി മനു കരൂർ ബിജെപി മണ്ഡലം ട്രഷറർ ദീപു സീ ജി ബിജെപി യുവമോർച്ച നേതാക്കളായ ജയൻ രാമപുരം അജി കരൂർ റെജി പനയ്‌ക്കപ്പാലം സതീഷ് തലപ്പുലം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisment