New Update
Advertisment
കോട്ടയം: കേരളാ കർഷക യുണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിതിൻ സി.വടക്കൻ തിരഞ്ഞെടുക്കപ്പെട്ടു. 2016 കാലഘട്ടം മുതൽ കിലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ പാലാ നിയോജക മണ്ഡലം 'വിഷൻ 2030' വികസന സമിതി കൺവീനറായിരുന്നു.
കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ.ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന കേരളാ കർഷക യൂണിയൻ നേതൃസംഗമത്തിൽ വെച്ചാണ് നിതിൻ സി.വടക്കനെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്ത്.
പി സി തോമസ് എക്സ് എം പി, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രാഹം എക്സ് എം പി, ഫ്രാൻസിസ് ജോർജ് , ജോണി നെല്ലൂർ , മാത്യു സ്റ്റീഫൻ , ജില്ലാ പ്രസിഡൻ്റ് സജിമോൻ മഞ്ഞ കടമ്പിൽ, മുൻ പി എസ് സി മെമ്പർ പ്രൊഫസർ ഗ്രേസമ്മ മാത്യു, അഡ്വ: ജെയ്സൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.