/sathyam/media/post_attachments/15WWx4e4KuS10FiuHJaj.jpg)
പാലാ:കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. ഈ മാസം 13 -ാം തീയതി രണ്ട് വ്യാജ വളകൾ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പണയം വെച്ച കേസിലാണ് കോതമംഗലം രാമല്ലൂർ സ്വദേശി ഞാലിപ്പറമ്പിൽ പീറ്റർ ദേവസിയെ(43) പാലാ എസ്എച്ച്ഒ കെ.പി തോംസൺ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് കോതമംഗലം, പെരുമ്പാവൂർ, ആലുവ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ കോടനാട്, മേലുകാവ് സ്റ്റേഷൻ പരിധിയിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായും ഇതുവരെയും ധനകാര്യ സ്ഥാപനങ്ങൾ തട്ടിപ്പ് തിരിച്ചറിഞ്ഞിട്ടില്ല എന്നും സമ്മതിച്ചിട്ടുള്ളതാണ്.
പ്രതി കേരളത്തിലെ വിവിധ ജില്ലകളിൽ സമാന തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. വ്യാജ ആധാർ കാർഡും ഉരുപ്പടികളും നിർമ്മിച്ചു നൽകിയ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എസ്ഐ അഭിലാഷ് എം.ഡി, എഎസ്ഐമാരായ അനിൽകുമാർ, ബിജു കെ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us