New Update
/sathyam/media/post_attachments/apJBd8eB4bOheOgxi1Eu.jpg)
കോട്ടയം: പൊൻകുന്നത് വാഹനാപകടത്തിൽ യുവതിയ്‌ക്ക് ദാരുണാന്ത്യം. പൊൻകുന്നം കെകെ റോഡിൽ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
Advertisment
കെവിഎംഎസ് ആശുപത്രിയിലെ നഴ്‌സായ അമ്പിളിയാണ് അപകടത്തിൽ മരിച്ചത്. രാവിലെ ആശുപത്രിയിലേയ്‌ക്ക് ജോലിയ്‌ക്ക് പോകുകയായിരുന്നു അമ്പിളി. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ, പിന്നാലെ വന്ന ലോറി ഇടിച്ചതാണ് അപകട കാരണം.
അപകടത്തെ തുടർന്ന് റോഡിലേയ്‌ക്ക് വീണ അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പോലീസ് സ്ഥലത്തെത്തി അമ്പിളിയെ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us