ഉള്ളനാട് ഒഴുകു പാറ ഭാഗത്ത് പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

New Update

publive-image

പാലാ: ഉള്ളനാട് ഒഴുകു പാറ ഭാഗത്ത് പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം. വേലിക്കകത്ത് ബിൻസിൻ്റെ മകൻ പൗളിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ആയിരുന്നൂ സംഭവം. പഴയ വിറകുപുരയോടു ചേർന്ന് കുട്ടികൾ കളിച്ചു കൊണ്ടിരിക്കെ ശോച്യാവസ്ഥയിലായിരുന്ന ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.

Advertisment

മറ്റ് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നെങ്കിലും അവർ ഓടി മാറി. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഭിത്തിക്കടിയിൽ നിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ.

Advertisment