ജനിച്ചതു മുതൽ എല്ലാം ഒരുപോലെ; ഇരട്ട സഹോദരങ്ങള്‍ വൈദിക പദിവിയിലെത്തുന്നതും ഒരുമിച്ച്...

author-image
nidheesh kumar
New Update

publive-image

Advertisment

ജനിച്ചതു മുതൽ എല്ലാം ഒരേപോലെ വേണമെന്ന് ആഗ്രഹിച്ചിരുന്ന ഇരട്ടകൾ വൈദികവൃത്തി തെരഞ്ഞെടുത്തതും ഒരുമിച്ച്. വണ്ടൻപതാൽ പേഴുംകാട്ടിൽ ആൻഡ്രൂസ് സെലിന ദമ്പതികളുടെ 5 മക്കളിൽ ഇരട്ടകുട്ടികളായ ആന്റോയും (ഡീക്കൻ ആൻഡ്രൂസ്) അജോ (ഡീക്കൻ വർഗ്ഗീസ്) യും മാണ് നാളെ (29) ന് പൗരോഹിത്യപദവി സ്വീകരിക്കുന്നത്.

വണ്ടൻപതാൽ സെന്റ് പോൾ പള്ളിയിൽ നാളെ രാവിലെ ഒമ്പതേ കാലിനു കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് ജോസ് പുളിക്കലിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴി ഇരുവരും പട്ടം സ്വീകരിക്കും. മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാക്ഷണം നടത്തും.

വണ്ടൻപതാൽ ഇടവകയിൽ നിന്നും രൂപതയിൽ ശുശ്രൂഷ ചെയ്യുന്നതിനായി ആദ്യമായി ഇടവക വൈദികരാകുന്നതും ഇരുവരുമാണ്. ഇവരുടെ മൂത്ത സഹോദരി അനു പാലായിലാണ്. ഇളയവരായ ആൽബിൻ അമൽ ജ്യോതിയിൽ എം.സി.എ. വിദ്യാർഥിയും അതുല്യാ പാലാ അൽഫോൻസാ കോളജിലെ സുവോളജി വിദ്യാർഥിയുമാണ്.

ഒറ്റനോട്ടത്തിൽ ഇരുവരേയും കണ്ടാൽ മനസിലാക്കാൻ ഇത്തിരി പാടാണ്. രൂപവും ഭാവവും സംസാരവും നടപ്പും എല്ലാം ഒരേ പോലെ. പഠനത്തിൽ മിടുക്കരായിരുന്ന ഇരുവരുടേയും ആഗ്രഹം പോലെ മാർക്കും ഒരേ പോലെയാണ് ചില അധ്യാപകരും നൽകിയിരിന്നത്

സ്കൂളിൽ പോകുമ്പോൾ പേനയും, പെൻസിലും ബാഗും കുടയും ചെരിപ്പുമെല്ലാം ഒരേപോലെ തന്നെയായയിരുന്നതിനാൽ സഹപാഠികൾക്കും പരസ്പരം തിരിച്ചറിയാനായിരുന്നില്ല. പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും ഇരുവരും മികവു പുലർത്തിയിരുന്നു. ചെറുപ്പം മുതലേ പരോപകാര പ്രവൃത്തിയിൽ താത്പര്യം കാണിച്ചിരുന്നെന്ന് അയൽവാസികളും സുഹൃത്തുക്കളും പറയുന്നു.

Advertisment