ഇടത്തിയാനെ... ഒപ്പം പെണ്ണേ എന്നും വിളി... !!! വീഡിയോ കോളിലൂടെ 16 കാരിയെ പീഡിപ്പിച്ച ആന പാപ്പാൻ അറസ്റ്റിൽ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായി വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ വശീകരിച്ച കേസിൽ എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെ (35) പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തു.

Advertisment

കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി രണ്ടുവർഷം മുമ്പ് എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെവച്ച് പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പിന്നീട് സജിയെ ഭരണങ്ങാനത്തു ആനപ്പാപ്പാനായി ജോലി ചെയ്യവേ പിടികൂടുകയായിരുന്നു.

സി.ഐ. കെ പി ടോംസൺ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisment