പാലായിൽ നിന്നും ഇന്നലെ രാത്രി സ്കൂട്ടർ മോഷ്ടിച്ച മേസ്തിരി പിടിയിൽ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: കട്ടക്കയം റോഡിൽ ഫെഡറൽ ബാങ്ക് എ- ടി. എമ്മിനു മുന്നിൽ നിന്നും ഇന്നലെ രാത്രി 8.15-ന് ആക്ടിവാ സ്കൂട്ടർ മോഷ്ടിച്ച കേസ്സിൽ തമിഴ്നാട് മാർത്താണ്ഡം സ്വദേശിയും പാലാ പയപ്പാറിൽ താമസക്കാരനുമായ മേസ്തിരിപ്പണിക്കാരൻ വേദ നിക്സണെ (46) ആണ് പാലാ സി.ഐ. കെ.പി. ടോംസൺ, പ്രിൻസിപ്പൽ എസ്. ഐ. എം.ഡി. അഭിലാഷ് , എസ്. ഐ. പ്രകാശ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

Advertisment

ഇന്ന് പുലർച്ചെ എസ്. ഐ. പ്രകാശ് പട്രോളിംഗ് നടത്തവേ , ഹെൽമെറ്റുമായി നടന്നു വരുന്ന കണ്ട വേദ നിക്സണെ ചോദ്യം ചെയ്തപ്പോഴാണ് സ്കൂട്ടർ മോഷ്ടാവാണെണ് മനസ്സിലായത്.

വളളിച്ചിറ കല്ലിൽ സനൽ കുമാറിൻ്റെ സ്കൂട്ടറാണ് മേസ്തിരി മോഷ്ടിച്ചത്. പയപ്പാറിലെ വീടിനു പിന്നിൽ നിന്ന് സ്കൂട്ടറും കണ്ടെടുത്തു. ഇന്ന് വൈകിട്ട് പാലാ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Advertisment