പാലായില്‍ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:പാലായിലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിനെ പാലാ സിഐ കെ.പി തോംസൺ അറസ്റ്റ് ചെയ്തത്.

Advertisment

കശാപ്പ് ജോലി ചെയ്തിരുന്ന വിപിൻ ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിൽ ആയത്. കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടിയുമായി പരിചയമുള്ള പ്രതി പാലായിൽ വച്ച് പെൺകുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം.

സ്കൂളിൽ പഠനത്തിനായി പോയ വിദ്യാർഥിനിയെ പാലാ ടൗണിൽ എത്തിയ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് അധ്യാപകർ മാതാപിതാക്കളുമായി ബന്ധപ്പെട്ട തിനെത്തുടർന്ന് കൗൺസിലിംഗ് നടത്തിയാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്.

തുടർന്ന് പാലാ പോലീസ് സ്റ്റേഷനിൽ എത്തി മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുതുകയായിരുന്നു. തുടർന്ന് പാലാ സിഐ കെ.പി തോംസൺ, എസ് ഐ അഭിലാഷ് എം.ഡി, ഷാജി കുര്യാക്കോസ്, എ എസ് ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisment