തെരുവിന്റെ മക്കളെ മുടിവെട്ടി കുളിപ്പിച്ചൊരുക്കി പുതുവസ്ത്രം നല്‍കി പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:പാലാരൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഭരണങ്ങാനത്ത് തെരുവില്‍ കഴിയുന്നവരെ മുടിവെട്ടി കുളിപ്പിച്ച് ഒരുക്കി. ഒരു ബിഷപ് ആദ്യമായാണ് ഇങ്ങനെ തെരുവിലെ ജനത്തിന്റെ മുടിവെട്ടി അവരെ കുളിപ്പിച്ച് ഒരുക്കാന്‍ മുന്നോട്ട് വരുന്നത്. നേരത്തെ ഒരു ഹൈന്ദവ സഹോദരന് സ്വന്തം വൃക്ക നല്‍കിയും മാര്‍ ജേക്കബ് മുരിക്കന്‍ മാതൃകയായിരുന്നു.

Advertisment

'ആകാശപ്പറവകളുടെയും' പാലാ 'സന്‍മനസ്സ് ' കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ 9.45 ന് ഭരണങ്ങാനം പള്ളിയുടെ മുന്‍വശം ഇതിനായി തയ്യാറാക്കിയ ആകാശപ്പറവകളുടെ വാഹനത്തിൽ വച്ചാണ് മാര്‍ ജേക്കബ് മുരിക്കന്‍ തിരുമേനി തെരുവിലെ ആളെ മുടി വെട്ടി കുളിപ്പിച്ചൊരുക്കിയത്.

മുടിവെട്ടി കുളിപ്പിച്ച് പുതുവസ്ത്രം കൊടുത്ത് ആഹാരം നല്‍കി അവരെ പുതിയ വെളിച്ചത്തിലേക്ക് നയിക്കുന്ന ഈ പരിപാടിക്ക് ആകാശപ്പറവകളുടെ കൂട്ടുകാരും പാലാ ജനമൈത്രി പോലീസും സന്‍മനസ് കൂട്ടായ്മയും പിന്തുണ നല്‍കി.

പരിപാടികള്‍ക്ക് മരിയസദനം സന്തോഷ്, ആകാശപ്പറവകളിലെ സിബി സെബാസ്റ്റ്യന്‍, ഫാ. ജെയിംസ് സി.എം.ഐ, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാല, പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, പാലാ രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, പാലാ സി.ഐ. കെ.പി. ടോംസണ്‍, എസ്.ഐ. എം.ഡി. അഭിലാഷ്, എ.എസ്.ഐമാരായ സുദേവ്, കെ.റ്റി. ഷാജി, സന്‍മനസ്സ് ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment