പാലാ നഗരസഭയ്ക്ക് 2022-23 വര്‍ഷത്തില്‍ 35 കോടിയുടെ ബജറ്റ്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:പാലാ നഗരസഭയ്ക്ക് 2022-23 വര്‍ഷത്തില്‍ 35 കോടിയുടെ ബജറ്റ്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് കൗണ്‍സില്‍ ഹാളില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment

35, 22, 46, 930 രൂപാ വരവും 34,78, 70,030 രൂപാ ചെലവും 4376900/- രൂപാ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഇത്തവണ വിവിധ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും ഇതിന് നഗരസഭ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

പാലാ ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ സെന്ററിനെക്കുറിച്ചും ആശുപത്രി രോഗീ സൗഹൃദമാക്കാനും ബജറ്റില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനായി ഒരു കോടി രൂപാ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.

നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ ആമുഖപ്രസംഗത്തിലും കെ.എം മാണി മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്ററിന്‍റെ കാര്യം വളരെ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാലാ നഗരസഭയുടെ വികസനത്തിനായി എല്ലാവിധ സഹകരണങ്ങളും നല്‍കി വരുന്ന ജനപ്രതിനിധികളായ ജോസ് കെ. മാണി എംപി, തോമസ് ചാഴികാടന്‍ എംപി, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ക്ക് ബജറ്റവതരിപ്പിച്ച വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് ആമുഖ പ്രസംഗം നടത്തിയ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും പ്രത്യേകം നന്ദി പറയും. ബജറ്റിന്‍മേലുള്ള ചര്‍ച്ച ഇന്ന് ഉച്ചതിരിഞ്ഞു തന്നെ നടക്കും.

Advertisment