ചേർപ്പുങ്കലിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ: കഞ്ചാവുമായി ചേർപ്പുങ്കലിൽ യുവാവ് പോലീസ് പിടിയിലായി. ചേർപ്പുങ്കൽ ഭാഗത്ത്‌ യുവാക്കൾക്കും  വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ച് നൽകുന്ന യുവാവിനെയാണ് കിടങ്ങൂർ പോലീസ് പിടികൂടിയത്. ചേർപ്പുങ്കൽ കറുകപ്പിള്ളിയിൽ അഖിലിനെ (24)നെയാണ് അറസ്റ്റ് ചെയ്തത്.

ചേർപ്പുങ്കൽ പഴയ ജംഗ്‌ഷൻ ഭാഗത്ത്‌ ലിങ്ക് റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ അഖിലിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വിൽപ്പനക്കാരനാണെന്ന് വ്യക്തമായതെന്ന് പോലീസ് പറയുന്നു.

Advertisment