പാലാ: ഇന്നലെ അർദ്ധരാത്രിയോടെ ഭരണങ്ങാനത്ത് ബൈക്കപകടം. ഒരു വിദ്യാർത്ഥി മരിച്ചു. ബൈക്ക് ഇലട്രിക് പോസ്റ്റിലും തൊട്ടടുത്തുള്ള കടയിലുമായി ഇടിച്ചുണ്ടായ അപകടത്തിൽ ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി ഷൈബിൻ - കെ. മാത്യുവാണ് മരിച്ചതെന്ന് പാലാ പോലീസ് പറഞ്ഞു.
ബൈക്കിൻ്റെ പിൻസീറ്റിലാണ് ഷൈബിൻ ഇരുന്നിരുന്നത്. ബൈക്കോടിച്ചിരുന്ന വിദ്യാർത്ഥിയേയും ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 11.50 ഓടെ ആയിരുന്നു അപകടം. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോവുകയായിരുന്നു വിദ്യാർത്ഥികൾ. ഇടിയുടെ ആഘാതത്തിൽ ബൈക്ക് രണ്ടായി മുറിഞ്ഞു പോയി. പാലാ സി.ഐ. കെ.പി. ടോംസൺ, എസ്.ഐ. എം.ഡി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
മരിച്ച ഷൈബിൻ പന്തളം സ്വദേശിയാണെന്നാണ് സൂചന. സംഭവത്തിൻ്റെ കൃത്യമായ വിവരങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളൂവെന്ന് പാലാ സി.ഐ. കെ. പി. ടോംസൺ അറിയിച്ചു.