/sathyam/media/post_attachments/NTxzJT9V3QQhCRCKstOX.jpg)
കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ചങ്ങനാശേരിയിലെ ഐഎന്‍ടിയുസിക്കാര്‍ നടത്തിയ പ്രതിഷേധ പ്രകടനം സംഘടനയുടെ ജില്ലാ, സംസ്ഥാന ഘടകങ്ങളുടെ അറിവോടെയോ നിര്‍ദേശ പ്രകാരമോ ആയിരുന്നില്ലെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ്.
അത്തരം സമരങ്ങളെ ഐഎന്‍ടിയുസി പിന്തുണക്കില്ല, ഭാവിയിലും പിന്തുണയുണ്ടാകില്ല. സമരത്തില്‍ ഗൂഢാലോചന നടത്താന്‍ തലേദിവസം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായി ചങ്ങനാശേരി ഗസ്റ്റ് ഹൗസില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് ഫിലിപ്പ് ജോസഫ് വ്യക്തമാക്കി.