ട്രിപ്പ് തുടങ്ങാൻ സൂപ്പർഫാസ്റ്റ് വേഗം: മന്ത്രി പ്രഖ്യാപിച്ച പാലാ -മണ്ണാർകാട് സർവ്വീസ് ഇന്ന് ആരംഭിച്ചു... മന്ത്രി നിർദ്ദേശിച്ചു; ഡിപ്പോ അധികൃതർ ശരവേഗത്തിൽ പുതിയ സർവ്വീസ് ആരംഭിക്കുകയും ചെയ്തു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:പാലാ ഡിപ്പോയുടെ പുതിയ ടെർമിനൽ മന്ദിരം ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ട്രാൻസ്പോർട്ട് മന്ത്രി മുമ്പാകെ ജോസ് കെ മാണി എംപിയാണ് പാലാ-മണ്ണാർകാട് സർവ്വീസ് ആരംഭിക്കണമെന്ന് നിർദ്ദേശിച്ചത്. ഉദ്ഘാടന യോഗത്തിൽ തന്നെ മന്ത്രി സർവ്വീസ് ആരംഭിക്കുവാൻ ഡിപ്പോ അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Advertisment

ഇരുണ്ടു വെളുക്കും മുന്നേ പുലർച്ചെ 5.20 ന് തന്നെ പുതിയ സർവ്വീസ് ആരംഭിച്ചു. രാമപുരം, തൃശൂർ, കൊങ്ങാട് വഴിയാണ് മണ്ണാർകാട് സർവ്വീസ്. രാവിലെ 8: 20 ന് തൃശൂരും 11 .10 ന് മണ്ണാർകാടും എത്തും. തിരികെ 12.50 ന് മണ്ണാർക്കാട് നിന്നും പുറപ്പെട്ട് 3.20 ന് തൃശൂരും 6.40 ന് പാലായിലും എത്തും.

ഉച്ചതിരിഞ്ഞ് തൃശൂർ നിന്നും 3 .20 ന് പാലായ്ക്ക് നേരിട്ട് സർവ്വീസ് ലഭ്യമാക്കിയ മന്ത്രിയെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അഭിനന്ദിച്ചു. മന്ത്രി പ്രഖ്യാപിച്ച കൊഴുവനാൽ സർവ്വീസും ആരംഭിച്ചു.

Advertisment