/sathyam/media/post_attachments/YnnhKrjaE5ktVbz2qlxI.jpg)
ഞീഴൂർ: ഏപ്രിൽ 9ന് കോട്ടയം തിരുനക്കര മൈതാനത്ത് വച്ച് നടക്കുന്ന കെ. എം മാണി സ്മൃതി സംഗമത്തിൽ ഞീഴൂർ മണ്ഡലത്തിൽ നിന്ന് 200 പ്രതിനിധികളെ പങ്കെടുപ്പിക്കുവാൻ കേരളാ കോൺഗ്രസ് (എം) ഞീഴൂർ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.റ്റി കുര്യൻ അധ്യക്ഷത വഹിച്ച യോഗം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.
കെ. എം മാണി എന്ന മഹാപുരുഷന്റെ സ്മരണകൾ ജനഹൃദയ ങ്ങളിൽ ജ്വലിക്കുന്ന ഓർമകളായി എന്നും നിലനിൽക്കുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഞീഴൂർ മണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോർജ് ഐക്കരേട്ട് സ്വാഗതം ആശംസിച്ച യോഗത്തിൽ പി.റ്റി ജോർജ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോൺസൺ കൊട്ടുകാപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പനയ്ക്കൻ, ജോമോൻ മറ്റം, ലോയേഴ്‌സ് കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പിള്ളേ ജയപ്രകാശ്, കെ.എസ്. സി(എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി, സന്തോഷ് പഴേമ്പള്ളി, സിബി ഐക്കരട്ട്, കെ.പി ജോർജ് കൂവേലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകലാ ദീലിപ്, ലില്ലി മാത്യു, പി. ഡി രാധാകൃഷ്ണൻ, ജോൺസൺ തെങ്ങുംപ്പള്ളി, സ്കറിയ ഊന്നുകല്ലേൽ, നിജോ ചെറുപള്ളി,ഷാജി വെങ്ങമഠം, പൗലോസ് വരാമറ്റം,അജിത് പള്ളിവാതുക്കൽ, ജോൺസൺ നാലാംകുഴി, ജോർജ് കൊച്ചുമല, ജോസ് തോപ്പിൽ,ദീപക് പല്ലാട്ട്,ജോസ് പടന്നമാക്കീൽ, ബെന്നിച്ചൻ വട്ടക്കുന്നേൽ, സിബി കുരിശുമൂട്ടിൽ, സോണി തൊണ്ടിയാന്തടം, ജോയി പുളിന്താനം, ജോസഫ് വാരപ്പടവിൽ, പി.ജി ശിവദാസ്, അബ്രഹാം മഠത്തിക്കുന്നേൽ, സിജി മോൻ ജോർജ്, മാത്യു ജോസഫ്, സിബി ജോസ്, ജോർജ്കുട്ടി കുഴിവേലി, ജോർജ് ജോസഫ് കുഴിവേലിൽ, സജിമോൻ കൊച്ചുമലയിൽ, സിറിയക് കെ. എം, ജോർജ് മേലുക്കുന്നേൽ, ജോണി കാപ്ലിങ്ങാട്ടിൽ, പൗലോസ് പള്ളക്കൽ, ജെയിംസ് ജോസഫ്, അബ്രഹാം കരിയാനിമറ്റം എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us