/sathyam/media/post_attachments/wJ03ROQoQbePj6b4awTZ.jpg)
പാലാ:പ്രിയ നേതാവ് കെ.എം.മാണിയുടെ ഓർമ്മ പുതുക്കി പാലായും.രാവിലെ മുതൽ ജനപ്രതിനിധികളും നേതാക്കളും കബറിടത്തിങ്കലേക്ക് എത്തിക്കൊണ്ടിരുന്നു. കെ.എം മാണിയുടെ മൂന്നാം ഓർമ്മ ദിനത്തിൽ പള്ളിയിലും വീട്ടിലും പ്രാർത്ഥനാ ചടങ്ങുകൾ നടന്നു. പാലാകത്തീന്ദ്രൽ പള്ളിയിൽ നടന്ന ശുശ്രൂഷയിലും കബറിടത്തിൽ നടന്ന പ്രാർത്ഥനയിലും നൂറുകണക്കിന് പേർ പങ്കെടുത്തു.
സെമിത്തേരിയിലെ ചടങ്ങുകളില്‍ ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍ കാര്‍മ്മികനായി. മന്ത്രി റോഷി അഗസ്റ്റിന്‍ ശുശ്രൂഷിയുടെ പ്രാര്‍ഥനകള്‍ ഏറ്റുചൊല്ലി കര്‍മ്മങ്ങളില്‍ മുഖ്യ സാന്നിധ്യമായി.
മാണി സാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണി, ജോസ് കെ മാണി എംപി മറ്റു കുടുംബാംഗങ്ങള്‍, തോമസ് ചാഴികാടന്‍ എംപി, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎൽഎമാരായ പ്രമോദ് നാരായണൻ, സെബാസ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, കോർപ്പറേഷൻ ചെയർമാൻമാരായ മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, മുഹമ്മദ് ഇഖ്ബാൽ, ജോർജ്കുട്ടി അഗസ്തി, ജോസ് ടോം, അലക്സ് കോഴിമല എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
/sathyam/media/post_attachments/pYzQPxPzpFQtXaZX2hlg.jpg)
കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണാ ചടങ്ങിൽ ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ബേബി ഉഴുത്തു വാൽ, പ്രൊഫ. ലോപ്പസ് മാത്യു, തോമസ് ആൻ്റ്ണി, പെണ്ണമ്മ ജോസഫ്, ബൈജു കൊല്ലം പറമ്പിൽ, ടോബിൻ. കെ. അലക്സ്, ബിജു പാലൂപടവിൽ, ജയ്സൺ മാന്തോട്ടം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ ജോർജ്കുട്ടി ചെറുവള്ളി, മനോജ് മററ മുണ്ട, കുഞ്ഞുമോൻ മടപ്പാട്ട് എന്നിവരും പങ്കെടുത്തു.
കോട്ടയത്ത് നടത്തിയ സ്മൃതിദിനാചരണ ചടങ്ങിൽ പങ്കെടുക്കുവാൻ പോയ നേതാക്കളും പാലാ സെ.തോമസ് കത്തീഡ്രലിലെ കബറിടത്തിലെത്തി പ്രണാമം അർപ്പിച്ചാണ് മടങ്ങിയത്. തുടര്‍ന്ന് കരിങ്ങോഴയ്ക്കല്‍ വസതിയിലും പ്രാര്‍ഥനകള്‍ നടന്നു. വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. വട്ടപ്പലം, ഫാ. മാത്യു വടയാറ്റുകുഴി എന്നിവര്‍ കാര്‍മ്മികരായിരുന്നു.
തുടര്‍ന്ന് കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന കെ.എം മാണി സ്മൃതി സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിന്‍റെ നേതൃത്വത്തിലും പുഷ്പാര്‍ച്ചന നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us