പാലാ ജനറൽ ആശുപത്രി റോഡിൽ വാഹന പാർക്കിംഗ് അരുത്. ഇന്ന് മുതൽ പോലീസ് നടപടി

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:പാലാ ജനറൽ ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾ, കൂട്ടിരിപ്പുകാർ, രോഗീ സന്ദർശകർ എന്നിവരുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ആശുപത്രി റോഡിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നേരത്തേ പാലാ നഗരസഭാധികൃതർ തീരുമാനമെടുത്തിരുന്നു.

Advertisment

publive-image

ജനറൽ ആശുപത്രി അങ്കണത്തിൽ നിലവിൽ പാർക്കിംഗ് ഗ്രൗണ്ട് സജ്ജീകരിച്ചിട്ടുള്ളത് ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. ജനറൽ ആശുപത്രിയിലേക്കുള്ള വീതി കുറഞ്ഞ വഴിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ ഇന്നു മുതൽ നിയമ നടപടി സ്വീകരിക്കുമെന്ന് പാലാ സി.ഐ. കെ.പി. ടോംസൺ അറിയിച്ചിട്ടുണ്ട്. വാഹന ഉടമകളും ഡ്രൈവർമാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലൊ.

Advertisment