സുനില്‍ പാലാ
Updated On
New Update
പാലാ: പാലാ നഗരസഭയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ, തീർപ്പാക്കുന്നതി ലേക്കായി രണ്ടാംഘട്ട അദാലത്ത് മെയ് 12- തീയതി, വ്യാഴാഴ്ച രാവിലെ 11-0 മണി മുതൽ നഗരസഭയിൽ വെച്ച് നടത്തുന്നതാണന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
Advertisment
ഒന്നാം ഘട്ട ഫയൽ അദാലത്ത് ഏപ്രിൽ മാസം പതിനെട്ടാം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വരെ നടത്തിയിരുന്നു.
നഗര സഭയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളിൽ, സമയപരിധി കഴിഞ്ഞിട്ടും തീർപ്പാക്കാത്ത അപേക്ഷകൽ ഉള്ള പക്ഷം ആയത് സംബന്ധിച്ചുള്ള വിവരങ്ങൾ, എന്തെങ്കിലും രേഖകൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ പ്രസ്തുത രേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം അദാലത്തിൽ ഹാജരാക്കേണ്ടതാണ്.
രണ്ടാംഘട്ട ഫയൽ അദാലത്ത് സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.