പാലാ നഗരസഭയിൽ വികസനസെമിനാർ നാളെ - ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: പാലാ നഗരസഭയുടെ 2022- 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നാളെ ബുധനാഴ്ച രാവിലെ 11-മണിക്ക് നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് വികസന സെമിനാർ നടത്തുമെന്ന് ചെയർമാൻ ആൻ്റോ ജോസ് അറിയിച്ചു.

Advertisment

ജനകീയാസൂത്രണം, നവകേരള മിഷൻ എന്നിവ വഴി സമഗ്ര വികസന പദ്ധതികൾ ആണ് സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്നത്. നഗരസഭയിലെ എല്ലാവർക്കിംഗ്‌ ഗ്രൂപ്പ് പ്രതിനിധികൾ, വാർഡ്സഭ പ്രതിനിധികൾ എന്നിവർ പ്രസ്തുത സെമിനാറിൽ പങ്കെടുക്കണമെന്നും നഗരസഭയുടെ വികസന പരിപാടികൾ വിജയിപ്പിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.

Advertisment