സുനില്‍ പാലാ
Updated On
New Update
പാലാ:രാമപുരം നാലമ്പല ദർശന തീർത്ഥാടനത്തോടനുബന്ധിച്ചു ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി മാണി സി കാപ്പൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 ന് രാമപുരം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.
Advertisment
ജൂലൈ 17 മുതലാണ് നാലമ്പല ദർശന തീർത്ഥാടനം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായിട്ടാണ് യോഗം ചേരുന്നത്. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.