പാലാ നഗരസഭ; വാർഡിലേക്കുള്ള തുക കൊടുക്കുന്നതിൽ വിവേചനമെന്ന് യുഡിഎഫ്; മുനിസിപ്പൽ ഓഫീസ് പടിക്കൽ ധർണ്ണ നാളെ; മാണി സി കാപ്പൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:പാലാ നഗരസഭയിലെ വാർഡ് വിഹിത വിഭജനത്തിൽ യുഡിഎഫ് കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്ന വാർഡുകളോട് കാണിച്ച വിവേചനത്തിനും നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ യുഡിഎഫ് പാർലമെൻ്റെറി പാർട്ടിയുടെ നേതൃത്വത്തിൽ നാളെ വെള്ളിയാഴ്ച്ച രാവിലെ 10.30 ന് മുനിസിപ്പൽ ഓഫീസ് കവാടത്തിൽ പ്രവർത്തകർ പ്രതിഷേധ ധർണ നടത്തും.

Advertisment

മാണി സി കാപ്പൻ എംഎല്‍എ ധർണ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി അറിയിച്ചു.

Advertisment