കെ.എം മാണി ഫൗണ്ടേഷൻ വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

New Update

publive-image

പാലാ: കെ.എം മാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. കെ.എം മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ച് നിർധന രോഗികൾക്ക് സഹായം നൽകുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. കൂടുതൽ രോഗികൾ ഇവിടെ എത്തുന്ന പക്ഷം കൂടുതൽ മിഷ്യനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

വൃക്കരോഗികൾക്ക് ചികിത്സാ സഹായം നൽകുവാൻ പാലാ ജനറൽ ആശുപത്രിയിൽ പ്രത്യേക കെട്ടിടം സമുച്ചയം തന്നെ നിർമ്മിച്ചത് കെ.എം മാണിയാണ്. ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഭവന രഹിതർക്ക് വീട് നിർമ്മാണം ഉൾപ്പെടെ നടത്തി വരുന്നതായും അദ്ദേഹം അറിയിച്ചു.

വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. ആദ്യഘട്ടത്തിൽ 40O ചേർക്കാണ് കിറ്റുകൾ നൽകുക. സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് കൂടുതൽ പേർക്ക് സഹായം ലഭ്യമാക്കും.

ചടങ്ങിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലോപ്പസ് മാത്യു, റവ: ഫാ. ജോസഫ് തടത്തിൽ, സി.പി ചന്ദ്രൻ നായർ, സന്തോഷ് മരിയ സദനം, ബേബി പുരയിടം, എന്നിവർ പ്രസംഗിച്ചു. ടോബിൻ കെ അലക്സ്, ബിജു പാലൂപടവിൽ, കൗൺസിലർമാരായ ലീന സണ്ണി, തോമസ് പീറ്റർ എന്നിവരും പങ്കെടുത്തു.

Advertisment