അൽഫോൻസാമ്മയുടെ തിരുനാൾ: ഒരുക്കങ്ങൾക്കായി വിശാലയോഗം ചേർന്നു

New Update

publive-image

ഭരണങ്ങാനം:വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിശാലയോഗം ചേർന്നു. മാണി സി കാപ്പൻ എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് ഭരണങ്ങാനത്ത് യോഗം ചേർന്നത്. പഞ്ചായത്ത്, പോലീസ്, ഫയർ ആൻ്റ് റെസ്ക്യൂ സർവ്വീസ്, ആരോഗ്യം, പൊതുമരാമത്ത്, റവന്യൂ, കെഎസ്ഇബി ഉദ്യോഗസ്ഥരും പള്ളി അധികൃതരും യോഗത്തിൽ പങ്കെടുത്തു.

Advertisment

തിരുനാളിനോടനുബന്ധിച്ചു ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. തീർത്ഥാടകർക്കു ലഭ്യമാക്കേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകൾക്കു യോഗം നിർദ്ദേശം നൽകി.

മാണി സി കാപ്പൻ എംഎൽഎ, പാലാ ആർഡിഒ രാജേന്ദ്രബാബു പി.ജി, അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടം, അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺസൺ പുള്ളീറ്റ്, വൈസ് റെക്ടർ ഫാ. ജോസഫ് കീരാന്തടം, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി, സെക്രട്ടറി സജിത്ത് മാത്യൂസ്, പാലാ എസ്ഐ അഭിലാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment