പാലായിൽ മൂന്ന് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 24 ലക്ഷം സർക്കാർ അനുവദിച്ചതായി മാണി സി കാപ്പൻ എംഎല്‍എ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കലുങ്കുകൾ നിർമ്മിക്കുന്നതിനുമായി പാലാ നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകൾക്കായി 24 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു.

Advertisment

ചേർപ്പുങ്കൽ - മുത്തോലി - പാലാ - പാറപ്പള്ളി - ഭരണങ്ങാനം റോഡ് (12 ലക്ഷം), പുനലൂർ - മൂവാറ്റുപുഴ റോഡിൽ പാലാമണ്ഡലത്തിൽ വരുന്ന ഭാഗം (7 ലക്ഷം), വാഴൂർ-പുലിയന്നൂർ റോഡ് (5 ലക്ഷം) എന്നിങ്ങനെയാണ് സർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

തുക അനുവദിച്ച റോഡിൻ്റെ ഭാഗങ്ങളിൽ മഴ പെയ്താലുടൻ വെള്ളക്കെട്ട് നിത്യസംഭവമായിരുന്നു. ഇതേത്തുടർന്നു മാണി സി കാപ്പൻ എംഎൽഎ നൽകിയ ശിപാർശ കണക്കിലെടുത്താണ് സർക്കാർ തുക അനുവദിച്ചത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടു പൂർണ്ണമായും ഒഴിവാക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Advertisment