മീനച്ചിലാറ്റിലൂടെ ഒഴുകി വന്ന മൃതദേഹം പാലാ പോലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെടുത്തു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:ഇന്ന് വൈകിട്ട് 4.30 ഓടെ മീനച്ചിലാറ്റിൽ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തു കൂടി പുരുഷൻ്റെ മൃതദേഹം ഒഴുകി വരുന്നതായി പാലാ പോലീസിൽ വിവരം ലഭിച്ചു.
ഉടൻ തന്നെ പാലാ സി.ഐ. കെ.പി. ടോംസൺ, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. സുദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും ഉടൻ പാലാ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു.

Advertisment

ഇതിനിടെ താഴേയ്ക്ക് ഒഴുകിയ മൃതദേഹം ഫയർഫോഴ്സ് കൂടി എത്തി തറപ്പേൽക്കടവ് പാലത്തിനടുത്തു നിന്ന് കയർ കെട്ടി കരയ്ക്കെടുക്കുകയായിരുന്നു. പാൻ്റും ഷർട്ടും ധരിച്ച് പുരുഷൻ്റെ ജഡം ഇതേ വരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisment