New Update
Advertisment
കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ഇലയ്ക്കാട് എസ്കെവി ഗവണ്‍മെന്‍റ് യുപി സ്കൂളിന്‍റെ പാചകപുരയിലെ ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്തത് പരിഭ്രാന്തി പരത്തി. കുട്ടികൾക്ക് ഭക്ഷണവിതരണം കഴിയുന്ന സമയത്ത് ആയിരുന്നു ഗ്യാസ് ചോര്‍ച്ച സംഭവിച്ചത്. നല്ല രീതിയിൽ ഗ്യാസ് ലീക്ക് ആയി. സംഭവസമയത്ത് ഏകദേശം 150 കുട്ടികളും അധ്യാപകരും സ്കൂളില്‍ ഉണ്ടായിരുന്നു.
കടുത്തുരുത്തിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് എത്തി ഗ്യാസ് ലീക്ക് മാറ്റി അപകടം ഒഴിവാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് ഓഫീസർ ടി ഷാജി കുമാർ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ രാജു സേവിയർ, അജയകുമാർ, വിഷ്ണുദാസ്, ഗിരീഷ് എസ് ആർ രഞ്ജിത്ത്, ബിബിൻ, ബേബി എന്നിവർ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.