30
Wednesday November 2022
കോട്ടയം

വിളക്കുംമരുതിൽ കെ.എം. മാണി മെമ്മോറിയൽ ഇൻഡോർ ബാഡ്മിൻറൺ കോർട്ട്, പ്രവിത്താനത്ത് വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമറും വയോജന വിനോദ വിശ്രമകേന്ദ്രവും, നീലൂരിൽ ടേക്ക് എ ബ്രേക്ക് – വഴിയോര വിശ്രമകേന്ദ്രം, മീനച്ചിൽ പഞ്ചായത്തിൽ ബഡ്സ് സ്കൂൾ – ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 2 .17 കോടിയുടെ പദ്ധതികൾക്ക് അനുമതി വാങ്ങി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്‍റെ തേരോട്ടം

ന്യൂസ് ബ്യൂറോ, പാലാ
Thursday, November 24, 2022

പാലാ:  ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ മാത്രം രണ്ടേകാൽ കോടിയുടെ വികസന പദ്ധതികൾക്ക് അനുമതിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ.

നാല് പഞ്ചായത്തുകളിലായി 2022-23 സാമ്പത്തിക വർഷത്തേയ്ക്ക് മാത്രമായി രാജേഷ് സമർപ്പിച്ച ജില്ലാ പഞ്ചായത്തിന്റെ രണ്ട് കോടി പതിനേഴ് ലക്ഷം രൂപയുടെ പദ്ധതികൾക്കാണ്  ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയിരിക്കുന്നത് . കടനാട്, ഭരണങ്ങാനം, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭരണങ്ങാനം ഡിവിഷനിലാണ് പദ്ധതി നടപ്പിലാക്കുന്നത്.


ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് സ്കൂളിൽ ശുചിത്വ സമുച്ചയം നിർമ്മിക്കുന്നതിന് പതിമൂന്ന് ലക്ഷം, മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുംമരുതിൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുന്നതിന് ഇരുപത് ലക്ഷവും കടനാട് പഞ്ചായത്തിലെ കടനാട് ഫാമിലി ഹെൽത്ത് സെന്ററിൽ വയോജന സൗഹൃദ വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് പത്ത് ലക്ഷവും അനുവദിച്ചു .


കരൂർ പഞ്ചായത്തിലെ മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് ഏഴ് ലക്ഷം, കടനാട് പഞ്ചായത്തിലെ നീലൂർ ഹൈസ്കൂൾ റോഡ് സംരക്ഷണ ഭിത്തിക്കും റോഡ് പുനരുദ്ധാരണത്തിനും എട്ട് ലക്ഷം, മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാര്‍ – തറപ്പേൽക്കടവ് റോഡ് പുനരുദ്ധാരണം എട്ട് ലക്ഷം, കരൂർ പഞ്ചായത്തിലെ ആശാനിലയം – പുത്തൻപള്ളികുന്ന് റോഡ് പുനരുദ്ധാരണം എട്ട് ലക്ഷം, കരൂർ പഞ്ചായത്തിലെ പുന്നത്താനം എസ്. സി. കോളനി അടിസ്ഥാന സൗകര്യ വികസനത്തിന് പതിനാല് ലക്ഷം എന്നിങ്ങനെ വൻ പദ്ധതികളും  നടപ്പിലാക്കുന്നവയിൽ ഉൾപ്പെടുന്നു .

അനുവദിക്കപ്പെട്ട മറ്റു പദ്ധതികൾ : നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് ഫ്രീസർ വാങ്ങുന്നതിന് അഞ്ച് ലക്ഷം,   വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക് ) നിർമ്മിക്കുന്നതിന് മുപ്പത്തിയാറ് ലക്ഷം, ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി – അരീപ്പാറ റോഡ് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് എട്ട് ലക്ഷം, ഇടപ്പാടി പോസ്റ്റ് ഓഫീസ് – അയ്യമ്പാറ റോഡ് അഞ്ച് ലക്ഷം.

ഭരണങ്ങാനം ഡിവിഷനിലെ വിവിധ ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും, ബേണിങ് മെഷീനും സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം, പിഴക്, വളളിച്ചിറ, പ്രവിത്താനം എന്നീ ക്ഷീര സംഘങ്ങളിൽ ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ടര ലക്ഷം, ഭരണങ്ങാനം പഞ്ചായത്തിലെ വേഴാങ്ങാനം – ഉള്ളനാട് റോഡ് പുനരുദ്ധാരണം ആറ് ലക്ഷം.


പ്രവിത്താനം മാർക്കറ്റ് കോമ്പൗണ്ടിൽ ലൈബ്രറിയോട് ചേർന്ന് വയോജന വിനോദ വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് പത്ത് ലക്ഷം, വിളക്കുമാടത്ത് നെൽകൃഷി പ്രോത്സാഹന പദ്ധതിക്ക് രണ്ടര ലക്ഷം, കടനാട് പഞ്ചായത്തിലെ ജലജീവൻ മിഷൻപദ്ധതിക്ക് പത്തു ലക്ഷം, ഭരണങ്ങാനം ഡിവിഷന്റെ വിവിധ പ്രദേശങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഇരുപത് ലക്ഷം.


പ്രവിത്താനം പള്ളി ജംഗ്ഷനിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് പതിനഞ്ച് ലക്ഷം, ഡിവിഷനിലെ വിവിധ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിൽ പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗത്തിന് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നതിന് ഒരു ലക്ഷം, വിവിധ കുടുംബശ്രീ സൂക്ഷ്മ സംരക്ഷങ്ങൾക്ക് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

ഉൽപാദന മേഖല, പശ്ചാത്തല മേഖല, സേവന മേഖല, റോഡ് പുനരുദ്ധാരണം, വനിത, ശിശു, വയോജനക്ഷേമം എന്നീ ഏഴു മേഖലകളിലായാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

വഴിയോര വിശ്രമ കേന്ദ്രം കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ നിർമ്മാണം ആരംഭിക്കും .


ഭരണങ്ങാനം ഡിവിഷനിലെ ഏക ബഡ്സ് സ്കൂൾ മീനച്ചിൽ പഞ്ചായത്തിലെ മുകളേൽ പീടികയിൽ ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഇതിനായുള്ള കെട്ടിടം വാങ്ങി കഴിഞ്ഞു.


കരൂർ പഞ്ചായത്തിലെ അന്തീനാട് കാഞ്ഞിരത്തുംപാറ ഗംഗ കുടിവെള്ള പദ്ധതി, കുറുമണ്ണ് സെന്റ്. ജോൺസ് സ്കൂളിൽ ആധുനിക പാചകപ്പുര, മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് വട്ടോത്തു കുന്നേൽ ഭാഗം കുടിവെള്ള പദ്ധതി, പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിൽ പുതിയ അംഗൻവാടി കെട്ടിടം ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഉടൻതന്നെ കമ്മീഷൻ ചെയ്യുമെന്നും  രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

More News

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) ആണ് മരിച്ചത്. 10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീജ. മകള്‍: ഗോപിക. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, നിലവിലുള്ള വൈവിധ്യമാര്‍ന്ന മെനുവിലേക്ക് ചീസി ജി ടാക്കോ എന്ന രുചികരമായ പുതിയ ടാക്കോ അവതരിപ്പിച്ചു. പുത്തന്‍ ചീസി ജി ടാക്കോ, മൃദുവും മൊരിഞ്ഞതുമാണ്. ചൂടുള്ള, മൃദുവായ ഫ്ലാറ്റ് ബ്രെഡ്, രുചികരമായ സ്റ്റഫിംഗ്, സെസ്റ്റി റാഞ്ച് സോസ്, ക്രിസ്പി ലെറ്റിയൂസ് എന്നിവ നിറഞ്ഞ ക്രഞ്ചി ടാക്കോ, ത്രീ ചീസ് മിശ്രിതം കൊണ്ട് ലെയേര്‍ഡ് ചെയ്ത് പൊതിഞ്ഞിരിക്കുന്നു. ചീസി ജി ടാക്കോ അണ്‍ലിമിറ്റഡ് പെപ്‌സിക്കൊപ്പം ഇന്ത്യയിലുടനീളമുള്ള എല്ലാ ടാക്കോ […]

കുവൈറ്റ്: എൻ ബി കെ മാരത്തൺ ഡിസംബർ 10 ശനിയാഴ്ച ഗൾഫ് സ്ട്രീറ്റിൽ നടക്കുമെന്ന് നാഷണൽ അസംബ്ലി അംഗം ആലിയ അൽ ഖാലിദ് പറഞ്ഞു. നാഷനൽ ബാങ്ക് ഓഫ് കുവൈറ്റ് മാരത്തണിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനും ബാങ്കുമായി ബന്ധപ്പെട്ടവരുമായുള്ള ഏകോപനത്തിനും പെട്ടെന്നുള്ള പ്രതികരണത്തിന് ആഭ്യന്തര മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രിക്കും ട്രാഫിക് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്കും നന്ദി പറയുന്നു എന്നും ആലിയ അൽ ഖാലിദ് കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങളും കക്ഷികൾ തമ്മിലുള്ള ഈ സഹകരണവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ ഫലപ്രദവും പ്രധാനപ്പെട്ടതുമായ […]

അറ്റ്ലാന്റ: സഭയും സമുധായാവും കൈകോർത്തു, പള്ളിയും സംഘടനയും ഒറ്റകെട്ടായി, സഹകരിച്ചു പോകുന്നതിൽ അഭിമാനക്കൊള്ളുന്ന അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തിലേക്കു 12 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റുവാങ്ങി. നവംബർ  26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിങ് കുർബാനക്ക് ശേഷം, വികാരി ബിനോയ് നാരമംഗലത് അച്ഛന്റെ സാന്നിത്യത്തിൽ നടന്ന സാധ്യപ്രതിജ്ഞാച്ചടങ്ങിൽ, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അധ്യഷൻ വഹിക്കുകയും, ലൈസൻ ബോർഡ് ചെയർ  മീന സജു വട്ടകുന്നത് സാധ്യപ്രതിജ്ഞ […]

എം.എസ്.എസ്.മുൻ ജില്ലാ പ്രസിഡൻ്റും, വൈ.എം.എം.എ.എൽ പി സ്ക്കൂൾ മാനേജറും, ആലപ്പുഴയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന എം.ജെ.അബ്ദുൽ റഹുമാൻ സേട്ട് നിര്യാതനായി. ആലപ്പുഴ ബീച്ച് റഹീം റസിഡൻസി ഇദ്ദേഹത്തിൻ്റെ താണ്. നാളെ 1,12 ,2022 രാവിലെ 9 മണിക്ക് പുല്ലേപ്പടി ജുമുആ മസ്ജിദിൽ സംസ്ക്കാരം

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതിബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശകാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. മന്ത്രിസഭായോഗത്തിനുള്ള അജൻഡാ നോട്ടിൽ വിമർശനക്കുറിപ്പെഴുതി വച്ച കൃഷി സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ വിമർശിച്ചതായറിയുന്നു. അതേസമയം, നാളെ വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അശോക് […]

തൊടുപുഴ: ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സീനിയർ ജൂനിയർ യൂത്ത് ഇൻറർ ക്ലബ് എന്നീ ഇനങ്ങളിലായി പുരുഷ വനിതാ കായികതാരങ്ങൾ പങ്കെടുത്തു. ഏകദേശം 1200 ഇൽ പ്പരം താരങ്ങളാണ് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരത്തിൽ മാറ്റുരച്ചത്. ഇടുക്കി ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്റെയും ന്യൂമാൻ വെയിറ്റ്ലിഫ്റ്റിംഗ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 1338 പോയിൻ്റ് കരസ്ഥമാക്കി തൃശ്ശൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ല 1207 പോയൻ്റുമായി […]

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാ പ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ പത്താമത് ദുക്‌റോനോ ഡിസംബര്‍ 9-10 തിയ്യതികളില്‍ ന്യൂയോര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൊണ്ടാടുന്നു. ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. സുജിത്ത് തോമസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും […]

എടത്വ: തലവടി ചുണ്ടൻ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.അമരത്തിനും വില്ലിനും ഉപയോഗിക്കാനുള്ള പലക തയ്യാറാക്കുന്നത് പുതുതലമുറയ്ക്ക് കൗതുകമാകുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് യന്ത്രങ്ങൾ ഉപയോഗിച്ച് തടികൾ അറത്തു മാറ്റുന്ന കാലഘട്ടത്തിലാണ് ഇപ്രകാരം കൃത്യതയോടും സൂഷ്മതയോടും തടി അറക്കുന്നത്. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്. ചുണ്ടൻ വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്കിയിരുന്നു.നിർമ്മാണ ത്തിന് ആവശ്യമായ തടി യന്ത്രം ഉപയോഗിച്ച് കാലടി മില്ലിൽ അറത്തിരുന്നു.ഉളികുത്ത് കർമ്മം ഏപ്രിൽ […]

error: Content is protected !!