പാലാ ബൈപ്പാസിലെ കുപ്പിക്കഴുത്തുകളിലെ വീതികൂട്ടല്‍ പ്രഹസനം ! ബൈപ്പാസിനു തുരങ്കം വച്ച ഭൂ ഉടമകളുമായി ഒത്തുകളിയുണ്ടായി. ആര്‍വി ജംഗ്ഷനിലും സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലും ഫ്രീ ലെഫ്റ്റില്ല ! ആര്‍വി ജംഗ്ഷനില്‍ ഒരു മാസത്തിനിടെ 11 അപകടങ്ങള്‍ ! കുപ്പിക്കഴുത്ത് ഊരാക്കുടുക്കാകും ?

New Update

publive-image

പാലാ:പാലാ ബൈപ്പാസില്‍ കൊട്ടിഘോഷിച്ച് നടത്തിയ കുപ്പിക്കഴുത്ത് നിവര്‍ക്കാന്‍ മഹാ തട്ടിപ്പ്. കുപ്പിക്കഴുത്തികളില്‍ ബൈപ്പാസിന് തുരങ്കം വച്ച ഭൂ ഉടമകളുമായി ജനപ്രതിനിധിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതിലൂടെ ബൈപ്പാസിന്‍റെ കൊട്ടാരമറ്റം, സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനുകള്‍ ഇടുങ്ങിയതായി മാറി.

Advertisment

കൊട്ടാരമറ്റം ഭാഗത്തും സിവില്‍ സ്റ്റേഷന്‍ ഭാഗത്തും ഭൂ ഉടമകള്‍ക്കുവേണ്ടി വലിയ ഒത്തുകളിയാണ് നടത്തിയിരിക്കുന്നത്. കൊട്ടാരമറ്റത്ത് ബൈപ്പാസിന്‍റെ കണ്ടു കരകളിലും ആവശ്യത്തിനു ഭൂമി എടുക്കാതെയുള്ള കണ്‍കെട്ട് വിദ്യകളാണ് നടന്നിട്ടുള്ളത്.

ഇരു ഭാഗത്തും ജംഗ്ഷനുകളില്‍ ഫ്രീ ലെഫ്റ്റ് തിരിയാനുള്ള വീതി എടുത്തു നല്‍കിയിട്ടില്ല. പകരം കൊട്ടാരമറ്റത്ത് സമീപത്തെ കെട്ടിടത്തിന്‍റെ തൂണ് റോഡില്‍ നില്‍ക്കുന്നതാണ് സ്ഥിതി.


കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ആര്‍വി ജംഗ്ഷനില്‍ നിന്നും വൈക്കം റോഡിലേയ്ക്ക് യഥേഷ്ടം ഫ്രീ ലെഫ്റ്റ് നല്‍കണമെങ്കില്‍ അതിനുള്ള വീതി റോഡിലില്ല. അതിനുള്‍പ്പെടെയുള്ള വീതി കണക്കാക്കിയായിരുന്നു റോഡിന്‍റെ പ്ലാന്‍ എങ്കിലും സ്ഥലത്തെ പുതിയ ജനപ്രതിനിധിയും ഭൂ ഉടമകളും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതൊടെ വീതികൂട്ടല്‍ പ്രഹസനമായി മാറി. മാത്രമല്ല, ആര്‍വി ജംഗ്ഷനില്‍ നിന്നും തൊടുപുഴ ഭാഗത്തേയ്ക്ക് തിരിയുമ്പോള്‍ റോഡിന് തീരെ വീതിയില്ല.


ഇതുമൂലം താല്‍ക്കാലികമായി സോളിംഗ് നടത്തി ഗതാഗതത്തിനു തുറന്നുകൊടുത്ത ഈ റോഡില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 11 അപടങ്ങളാണ് നടന്നത്.

ഇതേ അവസ്ഥ തന്നെയാണ് സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലും. ഇവിടെ ളാലം പള്ളി ഭാഗത്ത് നിന്നും സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലേയ്ക്ക് നോക്കിയാല്‍ ഇടതു വശത്ത് റോഡ് കൈയേറിയതുപോലെ തോന്നുംവിധമാണ് വീതികൂട്ടല്‍ നാടകം. ബൈപ്പാസിനു വേണ്ടി നേരത്തെ നിശ്ചയിക്കപ്പെട്ട വീതികൂട്ടല്‍ ഇവിടെ ഉണ്ടായിട്ടില്ല.

മാണി സി കാപ്പന്‍ എംഎല്‍എയുടെ ബന്ധുക്കളുടെ ഭൂമിയാണ് ഇവിടെ നേരത്തെ ബൈപ്പാസിനു തടസമായി നിന്നത്. ഒടുവില്‍ കോടതി ഇടപെട്ട് വീതികൂട്ടാന്‍ ഉത്തരവ് നല്‍കിയെങ്കിലും ഒത്തുകളിയാണ് നടന്നത്.

publive-image


ളാലം പള്ളി ഭാഗത്തുനിന്നും സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ രാമപുരം റോഡിലേയ്ക്ക് ഫ്രീ ലെഫ്റ്റ് കൊടുക്കേണ്ടതാണെങ്കിലും ഇവിടെ റോഡ് കട്ട് ചെയ്ത് വീതി ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. ഫലത്തില്‍ ഇവിടെ ഗതാഗത തടസവും കുരുക്കുമാണ് പതിവ്.


ഈ ഭാഗത്ത് രാമപുരം റോഡിലേയ്ക്ക് ഫ്രീ ലെഫ്റ്റ് നല്‍കാന്‍ വീതികൂട്ടല്‍ ഉണ്ടായില്ലെങ്കില്‍ അത് ബൈപ്പാസിന്‍റെ എല്ലാ സൗന്ദര്യവും സുരക്ഷയും ഇല്ലാതാക്കുകയാവും ഫലം.

ഇതിനുനേരെ എതിര്‍ വശത്ത് നേരത്തെ എംഎല്‍എയുടെ അടുത്ത ബന്ധുവിന്‍റെ ഉടമസ്ഥതയിലായിരുന്ന സൂര്യാ ലോഡ്ജ് പൊളിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ആ ജോലിയും മുടങ്ങിയിരിക്കുകയാണ്. പുതിയ കെട്ടിട ഉടമകളില്‍ ചിലര്‍ മാറിക്കൊടുക്കാന്‍ തടസവാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നതാണ് പ്രശ്നം.

Advertisment