പാലായിൽ എൽഡിഎഫ് ധാരണ കൃത്യമായി പാലിക്കും - കേരള കോൺഗ്രസ് (എം)

New Update

publive-image

പാലാ:പാലാ നഗരസഭയിൽ പദവികൾ വീതം വയ്ക്കുന്നതിൽ എൽഡിഎഫിൽ കൃത്യമായ ധാരണകൾ നേരത്തെ ഉണ്ടെന്നും അത് പൂർണ്ണമായും പാലിക്കുമെന്നും കേരള കോൺഗ്രസ് (എം) മുൻസിപ്പൽ ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ പറഞ്ഞു.

Advertisment

മുൻ ധാരണ പ്രകാരം കൃത്യമായ സമയത്ത് ആരുടെയും സമ്മർദ്ദമോ ഇടപെടലോ ഇല്ലാതെയാണ് ആൻ്റോ ജോസ് പടിഞ്ഞാറെക്കര രാജിവച്ചിരിക്കുന്നത്. സ്ഥിരം സമിതി ചെയർമാൻ സ്ഥാനങ്ങൾ സംബന്ധിച്ചും കൃത്യമായ ധാരണകൾ നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്. അതും കൃത്യമായി പാലിക്കും.

ഘടകകക്ഷികൾ തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് കഴിഞ്ഞ രണ്ട് വർഷവും നഗരസഭാ ഭരണം നടത്തിയത്. തുടർന്നും ഒറ്റകെട്ടായി എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment